Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗാലെ ടെസ്റ്റില്‍ ശ്രീലങ്ക 284 നു പുറത്ത്

ഗാലെ ടെസ്റ്റില്‍ ശ്രീലങ്ക 284 നു പുറത്ത്

ദീപിക 2 hrs ago

ഗാലെ: മാനം തെളിഞ്ഞപ്പോള്, ഗാലെ ഇന്റര്നാഷണല് സ്റ്റേഡിയത്തിലെ പിച്ച്‌ തനിസ്വരൂപമായ ടേണിംഗ് പുറത്തെടുത്തു. ഇന്ത്യന് സ്പിന്നര്മാരായ മാനവ് സുതാറും (4/76) രവീന്ദ്ര ജഡേജയും (3/57) കുല്ദീപ് യാദവും (1/65) ചേര്ന്ന് എട്ടു വിക്കറ്റ് പങ്കിട്ടപ്പോള് ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 284ല് അവസാനിച്ചു.

അതോടെ, ശ്രീലങ്കയ്ക്ക് എതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റില് ഇന്ത്യക്ക് 178 റണ്സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തം.

ഇന്നു നാലാം ദിനം ആരംഭിക്കുമ്പോള് അതിവേഗം റണ്സ് അടിച്ചെടുത്തശേഷം ലങ്കയെ രണ്ടാം ഇന്നിംഗ്സിന് അയച്ച്‌, പരമാവധി വിക്കറ്റ് വീഴ്ത്തുകയായിരിക്കും ടീം ഇന്ത്യയുടെ ലക്ഷ്യം. കാരണം, ഇടവിട്ടുള്ള മഴയില് മത്സരം ആദ്യ മൂന്നുദിനങ്ങളിലും പൂര്ണമായി നടന്നില്ല. മൂന്നാംദിനമായ ഇന്നലെ മഴയെത്തുടര്ന്ന് 13 ഓവര് നഷ്ടപ്പെട്ടിരുന്നു. സ്കോര്: ഇന്ത്യ 462. ശ്രീലങ്ക 284.

ആദ്യ ഓവര് മുതല് വിക്കറ്റ്

116 ഓവറില് ഒമ്പതു വിക്കറ്റ് നഷ്ടത്തില് 460 റണ്സ് എന്ന നിലയില് ഇന്ത്യ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ചതോടെയാണ് മൂന്നാംദിനം മത്സരം ആരംഭിച്ചത്. 12 റണ്സുമായി കുല്ദീപ് യാദവും ഒരു റണ്ണുമായി പ്രസിദ്ധ് കൃഷ്ണയുമായിരുന്നു ക്രീസില്. ഇന്നിംഗ്സിലേക്കു രണ്ടു റണ്സ്കൂടി ചേര്ത്തപ്പോള് ഇന്ത്യ പുറത്ത്. പ്രസിദ്ധ് കൃഷ്ണയെ (2) അസിത ഫെര്ണാണ്ടോ വിക്കറ്റിനു പിന്നില് ഡിക് വെല്ലയുടെ കൈകളിലെത്തിക്കുകയായിരുന്നു. 13 റണ്സുമായി കുല്ദീപ് പുറത്താകാതെ നിന്നു.

തുടര്ന്നു ക്രീസിലെത്തിയ ശ്രീലങ്കയ്ക്ക് ആദ്യ ഓവറില്ത്തന്നെ വിക്കറ്റ് നഷ്ടമായി. ഇന്നിംഗ്സിലെ രണ്ടാം പന്തില് നിഷാന് ഫെര്ണാണ്ടോയെ (0) മുഹമ്മദ് സിറാജ് ഫസ്റ്റ് സ്ലിപ്പില് ദേവ്ദത്ത് പടിക്കലിന്റെ കൈകളിലെത്തിച്ചു. തുടര്ന്നു സ്പിന്നര്മാര് ബൗളിംഗ് ആക്രമണം ഏറ്റെടുത്തു. എട്ടാം ഓവര് എറിയാനെത്തിയ മാനവ് സുതാര്, തന്റെ ആദ്യപന്തില് ദിനേഷ് ചണ്ഡിമലിനെ (4) പുറത്താക്കി. വിക്കറ്റിനു പിന്നില് ഋഷഭ് പന്തിന്റെ ക്യാച്ചിലൂടെയായിരുന്നു ചണ്ഡിമല് പുറത്തായത്. അഞ്ച് ഓവറിന്റെ ഇടവേളയ്ക്കുശേഷം ലഹിരു ഇഗലഗമഗെയെയും (27) മാനവ് മടക്കി. തുടര്ന്നു കമന്ദു മെന്ഡിസിനെ (14) കുല്ദീപ് യാദവും ക്യാപ്റ്റന് ധനഞ്ജയ ഡിസില്വയെ (21) രവീന്ദ്ര ജഡേജയും പുറത്താക്കിയതോടെ 26.1 ഓവറില് അഞ്ചു വിക്കറ്റ് നഷ്ടത്തില് 90 റണ്സ് എന്ന അവസ്ഥയിലായി ആതിഥേയര്.

ദിനുഷ (100), ഡിക്വെല്ല (80)

എന്നാല്, ആറാം വിക്കറ്റില് സോനല് ദിനുഷയും നിരോഷന് ഡിക്വെല്ലയും ചേര്ന്നതോടെ ശ്രീലങ്ക തലപൊക്കി. 146 റണ്സ് ഈ കൂട്ടുകെട്ടില് പിറന്നു. അതോടെ ലങ്കന് സ്കോര് 236ല്. അപകടകരമായി മുന്നേറിയ ഈ കൂട്ടുകെട്ടിനെ തകര്ത്തത് പ്രസിദ്ധ് കൃഷ്ണയായിരുന്നു. 115 പന്തില് 80 റണ്സ് നേടിയ ഡിക്വെല്ലയെ ഋഷഭ് പന്തിന്റെ കൈകളില് എത്തിച്ചു.

168 പന്തില് രണ്ടു സിക്സും നാലു ഫോറും അടക്കം 100 റണ്സ് നേടിയ സോനല് ദിനുഷ്കയെ രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നില് കുടുക്കി. പ്രഭാത് ജയസൂര്യ (10), ലഹിരു കുമാര (10) എന്നിവരെ മടക്കി മാനവ് സുതാര് നാലു വിക്കറ്റിലെത്തി.

സ്കോര്കാര്ഡ്

ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 462.

ശ്രീലങ്ക ഒന്നാം ഇന്നിംഗ്സ്: നിഷാന് ഫെര്ണാണ്ടോ സി ദേവ്ദത്ത് ബി സിറാജ് 0, ലഹിരു സി ജയ്സ്വാള് ബി മാനവ് 27, ചണ്ഡിമല് സി പന്ത് ബി സുതാര് 4, കമിന്ദു മെന്ഡിസ് സി ശുഭ്മാന് ബി കുല്ദീപ് 14, ധനഞ്ജയ സി രാഹുല് ബി ജഡേജ 21, സോനല് ദിനുഷ എല്ബിഡബ്ല്യു ബി ജഡേജ 100, ഡിക് വെല്ല സി പന്ത് ബി പ്രസിദ്ധ് 80, കേസര നുവാന്ത സി ശുഭ്മാന് ബി ജഡേജ 2, പ്രഭാത് സി ജുറെല് ബി മാനവ് 10, ലഹിരു കുമാര സ്റ്റംപ്ഡ് ബി മാനവ് 10, അസിത ഫെര്ണാണ്ടോ നോട്ടൗട്ട് 0, എക്സ്ട്രാസ് 16, ആകെ 79.4 ഓവറില് 284.

ബൗളിംഗ്: മുഹമ്മദ് സിറാജ് 9-3-29-1, പ്രസിദ്ധ് കൃഷ്ണ 14-0-47-1, മാനവ് സുതാര് 21.4-1-76-4, കുല്ദീപ് യാദവ് 14-0-65-1, രവീന്ദ്ര ജഡേജ 21-5-57-3.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika