Sunday, 21 Jan, 1.37 am ദീപിക

എറണാകുളം
ഗതാഗതപരിഷ്കരണത്തില്‍ പ്രതിഷേധിച്ച്‌ ആ​ലു​വ​യി​ല്‍ നാ​ളെ ഉ​ച്ച​വ​രെ വ്യാ​പാ​രി ഹ​ര്‍​ത്താ​ല്‍

ആ​ലു​വ: ന​ഗ​ര​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ ഗ​താ​ഗ​ത പ​രി​ഷ്കാ​ര​ത്തി​നെ​തി​രേ ആ​ലു​വ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ രൂ​പീ​ക​രി​ച്ച സം​യു​ക്ത സ​മ​ര​സ​മി​തി നാ​ളെ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ ന​ഗ​ര​ത്തി​ലെ ക​ട​ക​ള്‍ അ​ട​ച്ചി​ട്ട് വ​ഴി ത​ട​യ​ല്‍ സ​മ​ര​വും ട്രാ​ഫി​ക്ക് റ​ഗു​ല​റ്റ​റി ക​മ്മി​റ്റി അ​ധ്യ​ക്ഷ​യാ​യ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ന്‍റെ കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് ജ​ന​കീ​യ മാ​ര്‍​ച്ചും ന​ട​ത്തും.

രാ​വി​ലെ 10ന് ​ടൗ​ണ്‍​ഹാ​ളി​നു സ​മീ​പം ഗാ​ന്ധി പ്ര​തി​മ​യു​ടെ മു​ന്നി​ല്‍ നി​ന്ന് ജ​ന​കീ​യ മാ​ര്‍​ച്ച്‌ ആ​രം​ഭി​ക്കും. ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നു മു​ന്നി​ലാ​ണ് റോ​ഡ് ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. സ​മ​ര​ത്തി​ല്‍ എ​ല്ലാ പ്ര​മു​ഖ​രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും യു​വ​ജ​ന സം​ഘ​ട​ന​ക​ളും റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന​ക​ളും തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും പ​ങ്കെ​ടു​ക്കു​മെ​ന്ന് സ​മ​ര​സ​മി​തി നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു. സ​മ​ര​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ര്‍​ഥം മ​ര്‍​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗ് സം​ഘ​ടി​പ്പി​ച്ച ഇ​രു​ച​ക്ര വാ​ഹ​ന​റാ​ലി ആലുവ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ന​സീ​ര്‍ ബാ​ബു ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

ഇ​തി​നി​ടെ ഗ​താ​ഗ​ത പ​രി​ഷ്കാ​ര​ത്തി​നെ​തി​രാ​യ സ​മ​ര​ത്തി​ന്‍റെ പേ​രി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി വ​ഴി ത​ട​യ​ല്‍ സ​മ​രം ന​ട​ത്തി​യാ​ല്‍ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ചൂ​ണ്ടി​കാ​ട്ടി പോ​ലീ​സ് മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍​ക്ക് രേ​ഖാ​മൂ​ലം നോ​ട്ടീ​സ് ന​ല്‍​കി. പൗ​രാ​വ​കാ​ശം നി​ഷേ​ധി​ച്ച്‌ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യു​ള്ള സ​മ​രം കോ​ട​തി നി​രോ​ധി​ച്ചി​ട്ടു​ള്ള​താ​ണ്. ന​ഗ​ര​ത്തി​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി ആ​ശു​പ​ത്രി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്താ​ന്‍ ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഉ​ത്ത​ര​വ് ലം​ഘി​ച്ചാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം വ്യാ​പാ​ര​ശാ​ല​ക​ളി​ല്‍ ജോ​ലി​യെ​ടു​ക്കു​ന്ന അ​ന്യ​സം​സ്ഥാ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ചു തു​ട​ങ്ങി. സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് അ​ക്ര​മം ന​ട​ത്തി​യെ​ന്ന് ക​ണ്ടെ​ത്തി​യാ​ല്‍ തു​ട​ര്‍ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ പ്ര​യാ​സ​മാ​യ​തി​നാ​ലാ​ണ് പോ​ലീ​സ് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്.
Dailyhunt
Top