ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ രാജ്യവ്യാപക സമരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ത്യ സഖ്യം പ്രഖ്യാപിച്ച സമരവും കോക്രോച്ച് ജനത പാർട്ടിയുടെ സമരവും ഇന്ന് തുടങ്ങും.
മറ്റ് വിവിധ സംഘടനകളും ഡല്‍ഹിയില്‍ ഇന്ന് സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
സിജെപിയുടെ സമരം മുംബൈയില്‍ നടക്കും. ജന്തർമന്തറിലേക്ക് എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും പ്രതിഷേധ മാർച്ച് നടത്തും. മാർച്ചിന് ഡല്‍ഹി പൊലിസ് അനുമതി നല്‍കിയിട്ടില്ല. ഇന്ത്യ സഖ്യം പ്രഖ്യാപിച്ച ഒരാഴ്ചത്തെ ജില്ലാതല പ്രതിഷേധ പരിപാടികളും ഇന്ന് മുതല്‍ ആരംഭിക്കും.

