Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹോളിവുഡ് നടി  ഹെയ്ഡൻ പാനെറ്റിയര്‍  അന്തരിച്ചു

ഹോളിവുഡ് നടി ഹെയ്ഡൻ പാനെറ്റിയര്‍ അന്തരിച്ചു

ദീപിക 33 mins ago

ലോസ് ആഞ്ചലസ്: പ്രശസ്ത ഹോളിവുഡ് നടിയും ഗായികയുമായ ഹെയ്ഡൻ പാനെറ്റിയർ (36) അന്തരിച്ചു.

സൗത്ത് കരോലിനയിലെ ഗ്രീൻവില്ലിലെ അപ്പാർട്ട്മെന്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ താരത്തെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

മരണകാരണം വ്യക്തമല്ല.

ദുരൂഹതകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

കൈക്കുഞ്ഞായിരിക്കെ, 11 മാസം പ്രായമുള്ളപ്പോള്‍ പരസ്യ ചിത്രത്തിലൂടെയാണ് ഹെയ്ഡൻ കലാജീവിതം ആരംഭിക്കുന്നത്. 1997ല്‍ ‘ലൈഫ് ടു ലൈവ് ’എന്ന പരമ്പരയില്‍ സാറാ റോബർട്ട്സ് ആയി വേഷമിട്ടതോടെ മുഴുവൻസമയ നടിയായി മാറി.

‘ഹീറോസ്’, ‘നാഷ്വില്ലെ’ എന്നീ ജനപ്രിയ പരമ്പരകളിലൂടെയും ‘സ്ക്രീം’ സിനിമാപരമ്പരയിലൂടെയുമാണ് താരം ആഗോളതലത്തില്‍ ശ്രദ്ധനേടിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika