Tuesday, 18 Feb, 1.50 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ പ്ര​തി​യാ​ക്കു​ന്നു​ണ്ടോ?; വി​ജി​ല​ന്‍​സി​നോ​ട് ഇ​ഡി; കു​രു​ക്ക്

തി​രു​വ​ന​ന്ത​പു​രം: നോ​ട്ട് നി​രോ​ധ​ന​ത്തി​നി​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന കേ​സി​ല്‍ മു​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ പ്ര​തി​യാ​ക്കു​ന്നു​ണ്ടോ എ​ന്ന് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ്. ഇ​ക്കാ​ര്യം ആ​രാ​ഞ്ഞ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് വി​ജി​ല​ന്‍​സി​നു ക​ത്തു ന​ല്‍​കി. കേ​സെ​ടു​ത്താ​ല്‍ ക​ള്ള​പ്പ​ണം ആ​രോ​പ​ണം അ​ന്വേ​ഷി​ക്കാ​മെ​ന്ന് വി​ജി​ല​ന്‍​സി​ന് ന​ല്‍​കി​യ ക​ത്തി​ല്‍ പ​റ​യു​ന്നു.

പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം അ​ഴി​മ​തി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു മു​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി വി.​കെ ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ വി​ജി​ല​ന്‍​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. പ​റ​യാ​നു​ള്ള​തെ​ല്ലാം താ​ന്‍ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നു ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം ഇ​ബ്രാ​ഹിം​കു​ഞ്ഞ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു.

അ​തേ​സ​മ​യം, വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ഉ​ട​ന്‍ നീ​ങ്ങി​ല്ലെ​ന്നാ​ണു സൂ​ച​ന. പാ​ലാ​രി​വ​ട്ടം മേ​ല്‍​പാ​ല​ത്തി​ന്‍​റെ നി​ര്‍​മാ​ണ​ത്തി​ന് ക​രാ​ര്‍ ല​ഭി​ച്ച ആ​ര്‍​ഡി​എ​സ് ക​ന്പ​നി​ക്ക് ച​ട്ട​വി​രു​ദ്ധ​മാ​യി 8.25 കോ​ടി രൂ​പ അ​നു​വ​ദി​ച്ചെ​ന്നാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ​തി​രെ​യു​ള്ള ആ​രോ​പ​ണം.

ആ​ര്‍​ഡി​എ​സ് പ്രോ​ജ​ക്ടി​ന് അ​നു​വ​ദി​ച്ച​തി​ലും, അ​തി​ന് പ​ലി​ശ ഇ​ള​വ് അ​നു​വ​ദി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​തി​ലും ഇ​ബ്രാ​ഹിം കു​ഞ്ഞി​നു വ്യ​ക്ത​മാ​യ പ​ങ്കു​ണ്ടെ​ന്നാ​ണ് വി​ജി​ല​ന്‍​സ് നി​ല​പാ​ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ല്‍ നേ​ര​ത്തെ​ത​ന്നെ സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍​നി​ന്നു വി​ജി​ല​ന്‍​സ് ശേ​ഖ​രി​ച്ചി​രു​ന്നു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top