Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്‍റിമേറ്റ് രംഗങ്ങള്‍ കണ്ട ഭാര്യയുടെ പ്രതികരണം ഇതായിരുന്നു: വെളിപ്പെടുത്തി യാഷ്

ഇന്‍റിമേറ്റ് രംഗങ്ങള്‍ കണ്ട ഭാര്യയുടെ പ്രതികരണം ഇതായിരുന്നു: വെളിപ്പെടുത്തി യാഷ്

ദീപിക 9 hrs ago

ഗീതു മോഹൻദാസ് ചിത്രം ടോക്സിക്കിലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചും അതിനോട് തന്റെ ഭാര്യ രാധിക പ്രതികരിച്ചതിനെക്കുറിച്ചും തുറന്നുപറഞ്ഞ് നടൻ യഷ്.

ഇത്തരം രംഗങ്ങള്‍ കാണുമ്പോള്‍ പങ്കാളിക്ക് അസ്വസ്ഥത തോന്നുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ ഒരു നടി കൂടിയായ രാധികയ്ക്ക് കഥാപാത്രത്തെയും വ്യക്തിയെയും വേർതിരിച്ചു കാണാനുള്ള പക്വതയുണ്ടെന്നും യഷ് പറഞ്ഞു. ആപ് കി അദാലത് എന്ന പരിപാടിയിലാണ് താരം ഇതിനെക്കുറിച്ച്‌ പറഞ്ഞത്.

"ഏതൊരു പങ്കാളിക്കും ഇത് കണ്ടാല്‍ അസ്വസ്ഥത തോന്നും, അതില്‍ കള്ളം പറയേണ്ടതില്ല. രാധികയ്ക്കും ഇതില്‍ പൂർണ സന്തോഷം കാണില്ല. എന്നാല്‍ ഇതൊരു കലയാണെന്നും സിനിമയുടെ കഥയ്ക്ക് അത് അനിവാര്യമാണെന്നും നമ്മള്‍ തിരിച്ചറിയണം.

ഒരു അഭിനേതാവ് എന്ന നിലയില്‍ ഞാനും എന്റെ സുരക്ഷിത വലയത്തിന് പുറത്തുകടന്നാണ് ഇത് ചെയ്തത്.

രാധികയും ഒരു നടിയാണ്. അതിനാല്‍ കാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് അവളുടെ ഭർത്താവല്ല, കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു നടൻ മാത്രമാണെന്ന് മനസ്സിലാക്കാനുള്ള പക്വത അവള്‍ക്കുണ്ട്. എന്നെ അവള്‍ക്ക് പൂർണ വിശ്വാസമുണ്ട്. യഷ് പറഞ്ഞു.

ഓഗസ്റ്റ് 26ന് ചിത്രം ആഗോളതലത്തില്‍ തിയറ്ററുകളില്‍ എത്തും. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika