Dailyhunt
ഇംഗ്ലണ്ടിലെ പുതുപ്പള്ളിയില്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ പെരുന്നാള്‍ മേയ് ഒന്ന് മുതല്‍

ഇംഗ്ലണ്ടിലെ പുതുപ്പള്ളിയില്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ പെരുന്നാള്‍ മേയ് ഒന്ന് മുതല്‍

ദീപിക 1 week ago

ർമിംഗ്ഹാം: ഇംഗ്ലണ്ടിലെ ആദ്യകാല യാക്കോബായ സുറിയാനി പള്ളികളില്‍ ഒന്നായ ബർമിംഗ്ഹാം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാള്‍ ദേവാലയത്തില്‍ മേയ് ഒന്ന്, രണ്ട് തീയതികളില്‍ ഭക്തി നിർഭരമായി ആഘോഷിക്കുന്നു.

മേയ് ഒന്നിനു വെെകുന്നേരം ആറിന് കൊടിയേറ്റുകയും ഏഴിന് സന്ധ്യാ പ്രാർഥനയും തുടർന്ന് ഭക്ത സംഘടനകളുടെ സംയുക്ത വാർഷികവും നടത്തപ്പെടും.

മേയ് രണ്ടിന് രാവിലെ ഒമ്ബതിന് ആരംഭിക്കുന്ന പ്രഭാത നമസ്കാരത്തെ തുടർന്ന് പരിശുദ്ധ യാക്കോബായ സഭയുടെ യുകെ ഭദ്രാസനത്തിലെ സീനിയർ വൈദികനായ വെരി. റവ. ഫാ. രാജു എബ്രഹാം ചെറുവിള്ളില്‍ കോർ എപ്പിസ്കോപ്പയുടെ മുഖ്യ കാർമികത്വത്തില്‍ കുർബാന അർപ്പിക്കും.

തുടർന്നു ഭക്തിനിർഭരമായ പ്രദക്ഷിണത്തിനും ആശിർവാദത്തിനും ശേഷം നേർച്ച സദ്യയും ആദ്യഫല ലേലവും വനിതാ സമാജത്തിന്റെ നേതൃത്വത്തിലുള്ള ഫുഡ് സ്റ്റാളും ഉണ്ടായിരിക്കും.

പെരുന്നാളിന്റെ വിപുലമായ ആഘോഷങ്ങള്‍ക്ക് വിവിധ കമ്മിറ്റികള്‍ രൂപികരിച്ചു പ്രവർത്തനം ആരംഭിച്ചതായി വികാരി റവ.ഫാ. സിബി വാലയില്‍ അറിയിച്ചു.

വിശുദ്ധ ഗീവർഗീസ് സഹദായുടെ മധ്യസ്ഥതയില്‍ അനുഗ്രഹം പ്രാപിക്കുവാൻ വിശ്വാസികള്‍ ഏവരും ബർമിംഗ്ഹാം യാർഡ്ലിയിലുള്ള St. Michael and All Angels Church, South Yardley, (B26 1 AP) ദേവാലയത്തില്‍ നേർച്ച കാഴ്ചകളോടെ എത്തിച്ചേരുവാൻ പെരുനാള്‍ കമ്മറ്റി സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍: ഇടവക വികാരി റെവ ഫാ സിബി വാലയില്‍ (+44 7769 390235), ട്രസ്റ്റി: നിതിൻ ബേബി (07474 544447), സെക്രട്ടറി എമില്‍ ജോർജ് ജോണ്‍ (07440076404) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika