Monday, 02 Jul, 1.27 am ദീപിക

എറണാകുളം
ഇന്ന് നെ​ട്ടൂ​രി​ല്‍ ബിജെപി ഹ​ര്‍​ത്താ​ല്‍

നെ​ട്ടൂ​ര്‍: പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന യാ​ത്രാ​മാ​ര്‍​ഗമാ​യ ഐഎ​ന്‍ടിയുസി - അ​മ്ബ​ല​ക്ക​ട​വ് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേധിച്ച്‌ ഇന്ന് നെട്ടൂരില്‍ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. റോ​ഡി​നോ​ടു​ള്ള മ​ര​ട് ന​ഗ​ര​സ​ഭ​യു​ടെ അ​വ​ഗ​ണന​യി​ല്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തുക.
റോഡ് നന്നാക്കുന്ന കാര്യത്തില്‍ ഭ​ര​ണ-പ്ര​തി​പ​ക്ഷ​ങ്ങ​ള്‍ ഒ​ത്തു​ക​ളി ന​ട​ത്തി​യെ​ന്നും നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു. രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ചയ്ക്ക് 12 വ​രെ ര​ണ്ടു മ​ണി​ക്കൂ​ര്‍ നേ​രം റോ​ഡി​നി​രു​വ​ശ​ത്തെ​യും ക​ട​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ട്ട് ഹ​ര്‍​ത്താ​ല്‍ ആ​ച​രി​ക്കു​വാ​ണ് ആ​ഹ്വാ​നം.​ രാ​വി​ലെ ഒ​ന്‍​പ​ത​ര​ക്ക് ഐ​എ​ന്‍ടിയുസി ​ജം​ഗ്‌​ഷ​നി​ല്‍നി​ന്നു പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ന​ട​ക്കു​മെ​ന്ന് ബി​ജെ​പി നെ​ട്ടൂ​ര്‍ ഏ​രി​യാ ക​മ്മി​റ്റി അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ധ​ന്യാ ജം​ഗ്ഷ​നി​ല്‍ പ്ര​തി​ഷേ​ധ യോ​ഗ​വും ന​ട​ക്കും.
Dailyhunt
Top