Tuesday, 28 Nov, 1.54 am ദീപിക

എറണാകുളം
ഇന്ന് വ്യാപാരികളുടെ 24 മ​ണി​ക്കൂ​ര്‍ ഹ​ര്‍​ത്താ​ല്‍

ആ​ലു​വ: ഗ​താ​ഗ​ത പ​രി​ഷ്കാ​രം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് ആ​ലു​വ​യി​ല്‍ വ്യാ​പാ​രി​ക​ള്‍ 24 മ​ണി​ക്കൂ​ര്‍ ഹ​ര്‍​ത്താ​ല്‍ ആ​ച​രി​ക്കു​മെ​ന്ന് ആ​ലു​വ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ന​സീ​ര്‍ ബാ​ബു, സെ​ക്ര​ട്ട​റി എ.​ജെ. റി​യാ​സ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.
സൂ​ച​ന സ​മ​ര​മെ​ന്ന നി​ല​യി​ലാ​ണ് 24 മ​ണി​ക്കൂ​ര്‍ സ​മ​രം ന​ട​ത്തു​ന്ന​ത്. നാളെ ​ന​ട​ക്കു​ന്ന ഗ​താ​ഗ​ത ഉ​പ​ദേ​ശ​ക സ​മി​തി അ​വ​ലോ​ക​ന യോ​ഗ​ത്തി​ലും അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് ഇ​രു​വ​രും അ​റി​യി​ച്ചു.

പ​രി​ഷ്കാ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി പ്ര​ക​ട​നം

ആ​ലു​വ: ഗ​താ​ഗ​ത പ​രി​ഷ്കാ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി ആ​ലു​വ താ​ലൂ​ക്ക് പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി ആ​ലു​വ​യി​ല്‍ പ്ര​ക​ട​നം ന​ട​ത്തി. ബാ​ങ്ക് ക​വ​ല​യി​ല്‍ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ര​ക്ഷാ​ധി​കാ​രി ഡോ. ​ടോ​ണി ഫെ​ര്‍​ണാ​ണ്ട​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ. മു​കു​ന്ദ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


മു​ന്‍ ജി​സി​ഡി​എ സെ​ക്ര​ട്ട​റി എം.​എ​ന്‍. സ​ത്യ​ദേ​വ​ന്‍, മു​ന്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഫ്രാ​ന്‍​സി​സ് തോ​മ​സ്, സെ​ക്ര​ട്ട​റി സാ​ബു പ​രി​യാ​ര​ത്ത്, എ.​വി. റോ​യി, ദാ​വൂ​ദ് കാ​ദ​ര്‍, വി.​ടി. ചാ​ര്‍​ളി, ജോ​ണ്‍​സ​ണ്‍ മു​ള​വ​രി​ക്ക​ല്‍, വി.​എ​ക്സ്.

ഫ്രാ​ന്‍​സി​സ്, അ​ബ്ദു​ള്‍ ഖാ​ദ​ര്‍, വി.​എ. മു​ഹ​മ്മ​ദ് സാ​ദി​ഖ്, പി.​എ. ഗ​ഫൂ​ര്‍, അ​ബ്ദു​ള്‍ റ​ഹീം, വി.​എം. നി​സാ​ര്‍, നി​സാം പൂ​ഴി​ത്ത​റ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ സ്ക്വ​യ​റി​ല്‍ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ള്‍ പ്ര​ക​ട​ന​ക്കാ​രെ മ​ധു​രം ന​ല്‍​കി സ്വീ​ക​രി​ച്ചു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top