Tuesday, 18 Feb, 1.47 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
ഇറാ​ക്കി​ലേ​ക്ക് പോ​ക​രു​ത്; മു​ന്ന​റി​യി​പ്പു​മാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം

ബാ​ഗ്ദാ​ദ്: ഐ​എ​സ് ആ​ക്ര​മ​ണ​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​യ ഇ​റാ​ക്കി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​ത് വി​ല​ക്കി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. ഇ​റാ​ക്കി​ലെ അ​ഞ്ച് പ്ര​വ​ശ്യ​ക​ളി​ലേ​ക്ക് പോ​ക​രു​തെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന​ത്.

പാ​ഖ്ബ, മൊ​സൂ​ള്‍, തി​ക്രി​ത്, റ​മാ​ദി, കി​ര്‍​ത്തു​ബ് പ്ര​വ​ശ്യ​ക​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​ത് സു​ര​ക്ഷാ ഭീ​ഷ​ണി​യാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇവിടങ്ങളിലാണ് ഐഎസ് ആക്രമണം രൂക്ഷമായിരിക്കുന്നത്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top