Monday, 23 Mar, 2.24 am ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ ആം​ഗ​ല മെ​ര്‍​ക്ക​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍

ബര്‍​ലി​ന്‍: കോ​വി​ഡ്-19 സം​ശ​യ​ത്തെ തു​ട​ര്‍​ന്നു ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ ആം​ഗ​ല മെ​ര്‍​ക്ക​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍. മെ​ര്‍​ക്ക​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ഡോ​ക്ട​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് അ​വ​രെ ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

മെ​ര്‍​ക്ക​ലി​നെ ഹോം ​ക്വാ​റ​ന്‍റൈ​നി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മെ​ര്‍​ക്ക​ലി​ന്‍റെ സാ​ന്പി​ളു​ക​ള്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

അ​തേ​സ​മ​യം ര​ണ്ടി​ല​ധി​കം ആ​ളു​ക​ളു​ടെ പൊ​തു​സ​മ്മേ​ള​ന​ങ്ങ​ള്‍​ക്കും ജ​ര്‍​മ​നി​യി​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. 24,852 പേ​ര്‍​ക്കാ​ണ് ജ​ര്‍​മ​നി​യി​ല്‍ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 2,488 പേ​ര്‍​ക്ക് 24 മ​ണി​ക്കൂ​റി​നി​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ജ​ര്‍​മ​നി​യി​ല്‍ 94 പേ​ര്‍ കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ചു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top