Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജയസൂര്യ - വിനായകൻ കൂട്ടുകെട്ടില്‍ 'ടൈറ്റൻസ്'; ട്രെയിലര്‍ ഇന്ന് വൈകുന്നേരം

ജയസൂര്യ - വിനായകൻ കൂട്ടുകെട്ടില്‍ 'ടൈറ്റൻസ്'; ട്രെയിലര്‍ ഇന്ന് വൈകുന്നേരം

ദീപിക 20 mins ago

ജയസൂര്യ - വിനായകൻ കോമ്പോ ചിത്രം ടൈറ്റൻസിന്റെ ട്രെയിലർ ഇന്ന് വൈകുന്നേരം ആറിന് പുറത്തിറങ്ങും. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് റിലീസ് സമയം വ്യക്തമാക്കി പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

'അനുഗ്രഹീതൻ ആന്റണി' എന്ന ചിത്രത്തിന് ശേഷം പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ടൈറ്റൻസ്'. വിജയ ചിത്രമായ എബ്രഹാം ഓസ്ലറിന് ശേഷം മിഥുൻ മാനുവല്‍ തോമസ്, ഇർഷാദ് എം. ഹസൻ എന്നിവരുടെ 'നേരമ്പോക്ക് പ്രൊഡക്ഷൻസ്' നിർമിക്കുന്ന ചിത്രം കൂടിയാണിത്. 'ആട്' പരമ്പരയിലെ ചിത്രങ്ങള്‍ക്ക് ശേഷം ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവല്‍ തോമസ് നിർമിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ടൈറ്റൻസിനുണ്ട്.

ഒരു ഫാന്റസി കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. വിനായകന്റെ കരിയറിലെ ഏറെ ശ്രദ്ധേയമായ മറ്റൊരു കഥാപാത്രമായിരിക്കും ചിത്രത്തിലേത്. ജെയിംസ് സെബാസ്റ്റ്യൻ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജയസൂര്യയ്ക്കും വിനായകനുമൊപ്പം ബേബി ജീൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ, മണികണ്ഠൻ ആചാരി, നിഹാല്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

കഴിഞ്ഞ ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര് - സുനില് സിംഗ്, സജിത്ത് പി.വൈ., ഛായാഗ്രഹണം- വിഷ്ണു ശര്മ്മ, എഡിറ്റിംഗ്- ഷമീര് മുഹമ്മദ്, പ്രൊഡക്ഷന് ഡിസൈനർ- അരുണ് വെഞ്ഞാറമൂട്, മ്യൂസിക് - ഷാന് റഹ്മാന്, ആര്ട്ട് ഡയറക്ടര് - മഹേഷ് പിറവം, ലൈന് പ്രൊഡ്യൂസർ- റോബിന് വര്ഗീസ്., വസ്ത്രാലങ്കാരം - സിജി നോബിള് തോമസ്, മേക്കപ്പ് - റോണക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടേഴ്സ് - രജീഷ് വേലായുധന്, ബേസില് വര്ഗീസ് ജോസ്, പ്രൊഡക്ഷന് കണ്ട്രോളര് - പ്രശാന്ത് നാരായണന്, സംഘട്ടനം - ഫിനിക്സ് പ്രഭു, വിഎഫ്‌എക്സ് - മൈന്ഡ് സ്റ്റെയിന് സ്റ്റുഡിയോസ്, ഡിസൈന്സ് - യെല്ലോ ടൂത്ത്, പിആര്ഒ- വാഴൂര് ജോസ്, വൈശാഖ് വടക്കേവീട്, ജിനു അനില്കുമാര് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika