Friday, 30 Oct, 1.02 am ദീപിക

കണ്ണൂര്‍
ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു ക​ട​ത​ക​ര്‍​ത്ത സം​ഭ​വം: ര​ണ്ടു​പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍

ചെ​റു​പു​ഴ: ഇ​ട​വ​ര​മ്ബ് ഊ​മ​ല​യി​ല്‍ ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു ക​ട ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍. പ​ന​ച്ചി​ക്കു​ഴി​യി​ല്‍ കു​രു​വി​ള (ആ​ല്‍​ബി -18), തൈ​ക്കൂ​ട്ട​ത്തി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ഖ്യ​പ്ര​തി​യാ​യ സ്തു​തി​ക്കാ​ട്ട് (പ്ലാ​ക്കു​ഴി​യി​ല്‍) ആ​ല്‍​ബി​ന്‍ മാ​ത്യു (31) നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​വ​രെ കോ​ട​തി 14 ദി​വ​സ​ത്തേ​യ്ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.
ഊ​മ​ല​യി​ല്‍ ക​ച്ച​വ​ടം ന​ട​ത്തു​ന്ന കൂ​മ്ബ​ന്‍​കു​ന്നി​ലെ പു​ളി​യാ​ര്‍​മ​റ്റ​ത്തി​ല്‍ സോ​ജി​യു​ടെ പ​ല​ച​ര​ക്ക് ക​ട​യാ​ണ് ആ​ല്‍​ബി​ന്‍ ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു ത​ക​ര്‍​ത്ത​ത്. ഇ​രു​വ​രും അ​യ​ല്‍​ക്കാ​രാ​ണ്. ക​ട ത​ക​ര്‍​ത്ത​തി​നും വൈ​ദ്യു​തി​യു​ടെ മീ​റ്റ​ര്‍ ബോ​ര്‍​ഡ് ത​ക​ര്‍​ത്ത​തി​നും വെ​വ്വേ​റെ കേ​സു​ക​ളു​ണ്ട്. ക​ട ത​ക​ര്‍​ക്കു​ന്ന​തി​നു മു​ന്പു വീ​ഡി​യോ​യി​ലൂ​ടെ ക​ട ഉ​ട​മ​യ്ക്കെ​തി​രെ യു​വാ​വ് ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചി​രു​ന്നു. ക​ട ത​ക​ര്‍​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു. ഈ ​വീ​ഡി​യോ​യി​ല്‍ നിന്നാ​ണു ക​ട ത​ക​ര്‍​ക്കു​ന്ന​തി​നും വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നുംസ​ഹാ​യി​ച്ച കു​രു​വി​ള​യെ​യും സെ​ബാ​സ്റ്റ്യ​നെ​യും തി​രി​ച്ച​റി​ഞ്ഞ​ത്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top