നെടുമങ്ങാട്: നെടുമങ്ങാട് നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാർഥി ജി.ആർ. അനില്‍ അണ്ടൂർക്കോണം, കണിയാപുരം മേഖലകളിലെ പര്യടനം നടത്തി.
അണ്ടൂർകോണത്തുനിന്നും ആരംഭിച്ച പര്യടനം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.എസ്. അരുണ്‍ ഉദ്ഘാടനം ചെയ്തു.
അണ്ടൂർക്കോണം, പറമ്ബിൻപാലം, പള്ളിനട തിരുവള്ളൂർ, കൊയ്ത്തൂർക്കോണം, മോഹനപുരം, സിആർപിഎഫ്, ജംഗ്ഷൻ, പള്ളിപ്പുറം അപ്പോളോ, മൈതാനി, കണിയാപുരം ആലുംമൂട്, കുന്നിനകം എന്നിവിടങ്ങളില്‍ പര്യടനം നടത്തി.
ഓരോ സ്വീകരണ കേന്ദ്രത്തിലും നൂറുകണക്കിനു വോട്ടർമാരാണ് സ്ഥാനാർഥിയെ സ്വീകരിക്കാൻ എത്തിയത്. ഇന്നു നെടുമങ്ങാട് നഗരസഭയിലെ കരിപ്പൂർ മേഖലയിലാണു സ്ഥാനാർഥിയുടെ പര്യടനം.

