Monday, 20 Jan, 1.03 am ദീപിക

എറണാകുളം
കാ​ല​ടി​യി​ല്‍ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി

കാ​ല​ടി: ഹിറ്റ്‌ലറുടേ​യും മു​സോ​ളി​നി​യു​ടേ​യും ഭീ​ക​ര​വാ​ഴ്ച​യി​ല്‍ ജ​ര്‍​മനി​യി​ലും ഇ​റ്റ​ലി​യി​ലും ന​ട​ന്നി​ട്ടു​ള്ള​തി​ന് സ​മാ​ന​രീ​തി​യി​ലു​ള്ള ന​ട​പ​ടി​ക​ളാ​ണ് ഇ​പ്പോ​ള്‍ ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന​തെ​ന്നും മ​ത​ത്തി​ന്‍റെ പേ​രി​ല്‍ ജ​ന​ങ്ങ​ളെ വേ​ര്‍​തി​രി​ക്കു​ന്ന​തി​നും ത​മ്മി​ല​ടി​പ്പി​ക്കു​ന്ന​തി​നും ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ ഇ​ട​യി​ല്‍ ഭീ​തി​പ​ര​ത്തു​വാ​നു​മാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ശ്ര​മി​ച്ചു​വ​രു​ന്ന​തെ​ന്നും ഇ​തി​നെ എ​ന്തു​വി​ല​കൊ​ടു​ത്തും ചെ​റു​ത്തു​തോ​ല്‍​പ്പി​ക്ക​ണ​മെ​ന്നും വി.​ടി. ബ​ല്‍​റാം എം​എ​ല്‍​എ.
പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് അ​ങ്ക​മാ​ലി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​ല​ടി​യി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​ര്‍​ഗീ​സ് ജോ​ര്‍​ജ് പൈ​നാ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ജി എം. ​ജോ​ണ്‍ എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ന്‍ എം​എ​ല്‍​എ പി.​ജെ.

ജോ​യി, കെ.​എം. അ​ബ്ദു​ള്‍ മ​ജീ​ദ്, വി.​വി. ജോ​ഷി, ജോ​ര്‍​ജ് സ്റ്റീ​ഫ​ന്‍, മാ​ത്യു തോ​മ​സ്, കെ.​ബി സാ​ബു, കെ.​പി ബേ​ബി, കെ.​വി ജേ​ക്ക​ബ്, ഷൈ​ജോ പ​റ​ന്പി​ല്‍, സെ​ബി കി​ട​ങ്ങേ​ന്‍, പി.​വി. സ​ജീ​വ​ന്‍, സാം​സ​ണ്‍ ചാ​ക്കോ, കെ.​എ​സ്. ഷാ​ജി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top