Friday, 27 Mar, 11.35 pm ദീപിക

എറണാകുളം
ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍: ക​ള​ക്ട​റും മേ​യ​റും ത​മ്മി​ല്‍ വാക്പോര്്‍

കൊ​ച്ചി: ലോ​ക്ക് ഡൗ​ണി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ​മൂ​ഹ അ​ടു​ക്ക​ള​ക​ള്‍ ഒ​രു​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി ക​ള​ക്ട​റും കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​റും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍റെ അ​ലം​ഭാ​വം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ തു​റ​ന്ന​ടി​ച്ച​പ്പോ​ള്‍ ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ ഒ​രു​ക്കു​ന്ന​തി​ല്‍ കോ​ര്‍​പ​റേ​ഷ​നു വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം തെ​റ്റി​ദ്ധാ​ര​ണ​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ഖേ​ദ​ക​ര​മാ​ണെ​ന്നും മേ​യ​ര്‍ സൗ​മി​നി ജെ​യി​ന്‍ പ്ര​തി​ക​രി​ച്ചു. കി​ച്ച​ണ്‍ ഒ​രു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​ക്ക് ന​ല്‍​കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​ലെ കോ​ര്‍​പ​റേ​ഷ​ന്‍റെ അ​ലം​ഭാ​വം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ക​ള​ക്ട​റു​ടെ താ​ക്കീ​ത്. എ​ന്നാ​ല്‍ ക​ള​ക്ട​റു​ടെ താ​ക്കീ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​റി​ഞ്ഞ​തെ​ന്നും കോ​ര്‍​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഞ്ച് ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും മേ​യ​ര്‍ വ്യ​ക്ത​മാ​ക്കി. ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്ബു കു​ടും​ബ​ശ്രീ​യും ഹോ​ട്ട​ലു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​വും തെ​രു​വി​ലു​ള്ള​വ​ര്‍​ക്കു ഭ​ക്ഷ​ണം എ​ത്തി​ച്ചു​ന​ല്‍​കി​യി​രു​ന്നെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top