Monday, 18 Nov, 1.31 am ദീപിക

എറണാകുളം
കാ​ന്‍​സ​ര്‍ നി​ര്‍​ണ​യ ക്യാ​മ്ബ് ന​ട​ത്തി

അ​ങ്ക​മാ​ലി : അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ​യും ഏര്‍ലി കാ​ന്‍​സ​ര്‍ ഡി​റ്റ​ക്ഷ​ന്‍ സെ​ന്‍ററിന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്യാ​ന്‍​സ​ര്‍ നി​ര്‍​ണ​യ ക്യാ​മ്ബ് സം​ഘ​ടി​പ്പി​ച്ചു. താ​ലൂ​ക്കാ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന ക്യാ​മ്ബി​ന്‍റെ ഉ​ദ്ഘാട​നം ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എം.​എ.​ ഗ്രേ​സി ടീ​ച്ച​ര്‍ നി​ര്‍​വഹി​ച്ചു.
വൈ​സ് ചെ​യ​ര്‍​മാ​ന്‍ എം.​എ​സ്.​ ഗി​രീ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ആ​രോ​ഗ്യ കാ​ര്യ സ്ഥി​രം സ​മി​തിയ​ധ്യ​ക്ഷ പു​ഷ്പ​മോ​ഹ​ന്‍ സ്വാ​ഗ​ത​വും ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ ബി​ജു സെ​ബാ​സ്റ്റ്യ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ലി​ല്ലി വ​ര്‍​ഗീ​സ്, വി​നീ​ത ദി​ലീ​പ്, കെ.​കെ.​ സ​ലി, കൗ​ണ്‍​സി​ല​ര്‍ റീ​ത്തപോള്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.
ക്യാ​മ്ബി​നോ​ട​നു​ബ​ന്ധി​ച്ച്‌ ഡോ.​ മു​ഫ്സി​ന്‍ എം.​ സ​ലി ബോ​ധ​വ​ല്‍​ക്ക​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ​ത​ല കാ​ന്‍​സ​ര്‍ കെ​യ​ര്‍ പ്രോ​ഗ്രാ​മി​നെ സം​ബ​ന്ധി​ച്ചും വി​ശ​ദീ​ക​രി​ച്ചു. ന​വം​ബ​ര്‍ 27ന് ​ന​ട​ക്കു​ന്ന ര​ണ്ടാം ഘ​ട്ട പ​രി​ശോ​ധ​ന ക്യാ​മ്ബ് വി​ജ​യി​പ്പി​ക്കു​ന്ന​തി​നും യോ​ഗം ആ​ഹ്വാ​നം ചെ​യ്തു. നൂ​റി​ല്‍​പ്പ​രം പേ​ര്‍ ക്യാ​മ്ബി​ല്‍ പ​ങ്കെ​ടു​ത്തു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top