Wednesday, 08 Jul, 1.00 am ദീപിക

കണ്ണൂര്‍
ക​ന​ത്ത മ​ഴ തു​ട​രു​ന്നു; പു​ഴ​ക​ള്‍ ക​ര​ക​വി​ഞ്ഞു, പരക്കേ മണ്ണിടിച്ചില്‍

പെ​രു​മ്ബ​ട​വ്: ക​ന​ത്ത മ​ഴ​യി​ല്‍ മ​ല​യോ​ര​ത്ത് പ​ര​ക്കെ നാ​ശം. വി​മ​ല​ശേ​രി​യി​ല്‍ പു​ഴ ക​വി​ഞ്ഞൊ​ഴു​കി ഏ​ക്ക​ര്‍ ക​ണ​ക്കി​ന് കൃ​ഷി​സ്ഥ​ല​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ക​മു​കി​ന്‍​തൈ​ക​ളും പ​ച്ച​ക്ക​റി​ക​ളും വെ​ള്ള​ത്തി​ല​ക​പ്പെ​ട്ടു ന​ശി​ച്ചു. നി​ര​വ​ധി വീ​ടു​ക​ളി​ല്‍​നി​ന്ന് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള​ട​ക്കം മാ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​വ​ര്‍​ഷ​ങ്ങ​ളി​ലും ഇ​വി​ടെ വെ​ള്ളം​ക​യ​റി വ​ന്‍ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​രു​ന്നു. ച​പ്പാ​ര​പ്പ​ട​വ് പു​ഴ ക​വി​ഞ്ഞൊ​ഴു​കി റോ​ഡി​ല്‍ വെ​ള്ളം ക​യ​റി​യ​തോ​ടെ വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​വി​ടെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം ക​യ​റാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ വ്യാ​പാ​രി​ക​ള്‍ സാ​ധ​ന​ങ്ങ​ള്‍ മാ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. റോ​ഡി​ല്‍ വെ​ള്ളം ക​യ​റി​യ​തു​മൂ​ലം ച​പ്പാ​ര​പ്പ​ട​വ് ടൗ​ണി​ല്‍​നി​ന്ന് ആ​ല​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു പോ​കാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​ത്തു​കൂ​ടെ​യു​ള്ള ബൈ​പാ​സ് റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ള്‍ കേ​ബി​ള്‍ കു​ഴി കു​ഴി​ച്ച​തോ​ടെ യാ​ത്ര ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്. പു​ന​ര്‍​നി​ര്‍​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ച​പ്പാ​ര​പ്പ​ട​വ്-​കു​വേ​രി-​പൂ​വം റോ​ഡി​ന്‍റെ അ​വ​സ്ഥ​യും ദ​യ​നീ​യ​മാ​ണ്. കൂ​വേ​രി വാ​യ​ന​ശാ​ല​യ്ക്കു സ​മീ​പം മ​ണ്ണി​ടി​ച്ചി​ല്‍ തു​ട​ര്‍​ക്ക​ഥ​യാ​കു​ക​യാ​ണ്. റോ​ഡ് ത​ട​സ​പ്പെ​ടു​ന്ന​തും മ​ര​ങ്ങ​ള്‍ വൈ​ദ്യു​ത ലൈ​നി​ലേ​ക്ക് വീ​ഴു​ന്ന​തും പ​തി​വാ​യി.

ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് മേ​ഖ​ല​യി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​മു​ത​ല്‍ തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും നി​ര​വ​ധി ക​ര്‍​ഷ​ക​രു​ടെ കാ​ര്‍​ഷി​ക​വി​ള​ക​ള്‍ നാ​ശി​ച്ചു. ആ​ല​ക്കോ​ട് പെ​രു​നി​ലം റോ​ഡി​ലെ ച​പ്പാ​ര​പ്പ​ട​വ് സ്വ​ദേ​ശി​യു​ടെ ക​ച്ച​വ​ട​സ്ഥാ​പ​ന​ത്തി​ന്‍റെ മു​ക​ള്‍​ഭാ​ഗ​ത്തെ റൂ​ഫിം​ഗ് ഷീ​റ്റ് കാ​റ്റി​ല്‍ ത​ക​ര്‍​ന്നു. താ​ഴേ​യ്ക്കു വീ​ഴാ​തെ ത​ങ്ങി​നി​ന്ന ഷീ​റ്റ് ഏ​റെ​സ​മ​യം അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തി. മ​ല​യോ​ര​ത്ത് ശ​ക്ത​മാ​യി പെ​യ്യു​ന്ന മ​ഴ​യി​ല്‍ ര​യ​റോം, ആ​ല​ക്കോ​ട്, ക​രു​വ​ഞ്ചാ​ല്‍ പു​ഴ​ക​ള്‍ ക​ര​ക​വി​ഞ്ഞൊ​ഴു​കി. പ​ല​യി​ട​ത്തും ശ​ക്ത​മാ​യ മ​ഴ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. കാ​പ്പി​മ​ല, മ​ഞ്ഞ​പ്പു​ല്ല്, മാ​മ്ബൊ​യി​ല്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​ല്‍ കൃ​ഷി​നാ​ശ​മു​ണ്ടാ​യി.

നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കൂ​റ്റ​ന്‍ മ​തി​ല്‍
ത​ക​ര്‍​ന്നു​വീ​ണു

മ​ട്ട​ന്നൂ​ര്‍: ഉ​ളി​യി​ല്‍ ആ​വി​ലാ​ട് നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കൂ​റ്റ​ന്‍ മ​തി​ല്‍ ത​ക​ര്‍​ന്നു​വീ​ണു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​സ​മ​യ​ത്ത് സ്ഥ​ല​ത്ത് ആ​ളി​ല്ലാ​ത്ത​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. ആ​വി​ലാ​ട് കൂ​വേ​രി​യി​ല്‍ അ​ജി നി​ര്‍​മി​ക്കു​ന്ന ക്വാ​ര്‍​ട്ടേ​ഴ്‌​സി​ന്‍റെ മ​തി​ലാ​ണു ത​ക​ര്‍​ന്ന​ത്. സ്ഥ​ലം മ​ണ്ണി​ട്ടു​യ​ര്‍​ത്തി​യാ​ണ് അ​ടു​ത്ത​കാ​ല​ത്ത് ക്വാ​ര്‍​ട്ടേ​ഴ്‌​സ് നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്. ചെ​ങ്ക​ല്ലു​പ​യോ​ഗി​ച്ചു നി​ര്‍​മി​ച്ച നൂ​റു മീ​റ്റ​റോ​ളം മ​തി​ലും കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി​യു​മാ​ണു ത​ക​ര്‍​ന്നു​വീ​ണ​ത്.

കെ.​വി.​അ​ബ്ദു​ള്ള, ക​ല്യാ​ണി, പ​ത്മി​നി, പ്ര​കാ​ശ​ന്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ലേ​ക്ക് മ​തി​ല്‍ ത​ക​ര്‍​ന്നു​വീ​ണ​തി​നാ​ല്‍ ഇ​വ​രു​ടെ വ​ഴി ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മ​തി​ല്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന​തി​നാ​ല്‍ ക്വാ​ര്‍​ട്ടേ​ഴ്‌​സും അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​യി. അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന വി​ധ​ത്തി​ല്‍ മ​തി​ല്‍​കെ​ട്ടി ഉ​യ​ര്‍​ത്തി​യ​തു സം​ബ​ന്ധി​ച്ച്‌ ഇ​രി​ട്ടി ന​ഗ​ര​സ​ഭാ​ധി​കൃ​ത​ര്‍​ക്ക് നി​ര​വ​ധി​ത​വ​ണ പ​രാ​തി ന​ല്‍​കി​യി​രു​ന്നു​വെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് സ​മീ​പ​ത്തെ വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

മ​ട്ട​ന്നൂ​രി​ല്‍ പെ​ട്രോ​ള്‍
പ​മ്ബി​ല്‍ വെ​ള്ളം ക​യ​റി

മ​ട്ട​ന്നൂ​ര്‍: കെ​എ​സ്ടി​പി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വു​ചാ​ല്‍ നി​ര്‍​മി​ക്കാ​ത്ത​തി​നാ​ല്‍ മ​ട്ട​ന്നൂ​രി​ല്‍ പെ​ട്രോ​ള്‍ പ​മ്ബി​ല്‍ വെ​ള്ളം ക​യ​റി. പ​രി​സ​ര​ത്തു വെ​ള്ളം ക​യ​റി​യ​തി​നാ​ല്‍ പെ​ട്രോ​ള്‍ പ​മ്ബി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ത​ട​സ​പ്പെ​ട്ടു. മ​ട്ട​ന്നൂ​ര്‍- ഇ​രി​ട്ടി റോ​ഡി​ല്‍ കോ​ട​തി​ക്കു സ​മീ​പ​ത്തെ പ​മ്ബ് പ​രി​സ​ര​ത്താ​ണു മ​ഴ​വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന​ത്.

ത​ല​ശേ​രി -വ​ള​വു​പാ​റ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​ട്രോ​ള്‍ പ​മ്ബി​നു​മു​ന്നി​ല്‍ റോ​ഡ് ഉ​യ​ര്‍​ത്തി​യ​താ​ണ് വെ​ള്ളം ക​യ​റാ​നി​ട​യാ​യ​ത്. റോ​ഡ് നി​ര്‍​മി​ക്കു​ന്ന​തി​നു​മു​മ്ബ് ഓ​വു​ചാ​ലി​ന്‍റെ പ്ര​വൃ​ത്തി പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നു​ണ്ടെ​ങ്കി​ലും റോ​ഡ് മെ​ക്കാ​ഡം ടാ​റിം​ഗ് ചെ​യ്ത​ശേ​ഷ​മാ​ണ് ഓ​വു​ചാ​ലി​ന്‍റെ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്. പെ​ട്രോ​ള്‍ പ​മ്ബി​നു മു​ന്നി​ല്‍ ഓ​വു​ചാ​ല്‍ നി​ര്‍​മാ​ണം പാ​തി​വ​ഴി​യി​ല്‍ കി​ട​ന്ന​താ​ണ് വെ​ള്ളം പ​രി​സ​ര​ത്തു കെ​ട്ടി​ക്കി​ട​ക്കാ​ന്‍ കാ​ര​ണ​മാ​യ​ത്. റോ​ഡ് ഉ​യ​ര്‍​ന്ന​തി​നാ​ല്‍ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ന്‍ സ്ഥ​ല​മി​ല്ലാ​തെ​യാ​യി.

മു​റ്റം ഇ​ടി​ഞ്ഞു; വീ​ട്
അ​പ​കടാ​വ​സ്ഥ​യി​ല്‍

ഇ​രി​ട്ടി: ക​ന​ത്ത​മ​ഴ​യി​ല്‍ മു​റ്റം ഇ​ടി​ഞ്ഞു​താ​ണ് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. എ​ട​പ്പു​ഴ​യി​ലെ പാ​റ​ത്തൊ​ട്ടി​യി​ല്‍ ബാ​ബു​വി​ന്‍റെ വീ​ടാ​ണ് വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത​വി​ധം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്.
നി​ര്‍​ധ​ന കു​ടും​ബ​മാ​യ ബാ​ബു​വി​നൊ​പ്പം വീ​ട്ടി​ല്‍ ഭാ​ര്യ​യും മൂ​ന്ന് പെ​ണ്‍​ക്ക​ളു​മാ​ണ് താ​മ​സം. വീ​ട് ത​ക​ര്‍​ച്ച​യി​ലാ​യ​തോ​ടെ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ് കു​ടും​ബം. വി​ല്ലേ​ജ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ച്‌ കാ​ത്തി​രി​ക്കു​ക​യാ​ണ് കു​ടും​ബം.

മ​ല​യോ​ര ഹൈ​വേ​യി​ല്‍
മ​ണ്ണി​ടി​ച്ചി​ല്‍

ശ്രീ​ക​ണ്ഠ​പു​രം: പ​യ്യാ​വൂ​ര്‍ -ഉ​ളി​ക്ക​ല്‍ മ​ല​യോ​ര ഹൈ​വേ​യി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ രൂ​ക്ഷം. മു​ണ്ടാ​നൂ​ര്‍ എ​സ്റ്റേ​റ്റി​നു സ​മീ​പ​മാ​ണ് മ​ണ്ണി​ടി​ഞ്ഞി​രി​ക്കു​ന്ന​ത്. മ​ല​യോ​ര ഹൈ​വേ നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ് വീ​തി കൂ​ട്ടി​യെ​ങ്കി​ലും മ​ണ്‍​തി​ട്ട നി​റ​ഞ്ഞ ഭാ​ഗം കെ​ട്ടി സം​ര​ക്ഷി​ക്കാ​ത്ത​താ​ണ് മ​ണ്ണി​ടി​ച്ചി​ലി​നു കാ​ര​ണം.

ഇ​വി​ടെ ഒ​രു​ഭാ​ഗ​ത്ത് വ​ലി​യ മ​ണ്‍​തി​ട്ട​യും മ​റു​ഭാ​ഗം പു​ഴ​യു​മാ​ണ്.
ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് ഇ​വി​ടെ റോ​ഡ് പു​ഴ​യി​ലേ​ക്കി​ടി​ഞ്ഞ് ഗ​താ​ഗ​തം നി​ല​ച്ചി​രു​ന്നു. ഈ ​ഭാ​ഗ​ത്തു​ത​ന്നെ​യാ​ണ് വീ​ണ്ടും മ​ണ്ണി​ടി​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​വി​ടം ഉ​ട​ന്‍ ഭി​ത്തി​കെ​ട്ടി സം​ര​ക്ഷി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

കെ​ട്ടി​ട​ത്തി​ന്‍റെ ത​റ​യും
മ​തി​ലും തോ​ട്ടി​ലേ​ക്ക്
ഇ​ടി​ഞ്ഞു

ശ്രീ​ക​ണ്ഠ​പു​രം: ക​ന​ത്ത മ​ഴ​യി​ല്‍ കാ​ക്ക​ത്തോ​ട് ജം​ഗ്ഷ​നി​ല്‍ ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ത​റ​യും മ​തി​ലും തോ​ട്ടി​ലേ​ക്ക് ഇ​ടി​ഞ്ഞു. പാ​റ​യി​ല്‍ ചാ​ക്കോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ പി​ന്‍​ഭാ​ഗ​ത്തെ ത​റ​യും ചെ​ങ്ക​ല്ലു​കൊ​ണ്ട് കെ​ട്ടി​യ 50 മീ​റ്റ​റോ​ളം നീ​ള​മു​ള്ള മ​തി​ലു​മാ​ണ് ഇ​ടി​ഞ്ഞ​ത്.
ഹോ​ട്ട​ല്‍, വെ​ല്‍​ഡിം​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ടം ഇ​തോ​ടെ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. സ​മീ​പ​ത്തെ മ​ല​യോ​ര ഹൈ​വേ​യി​ലെ ക​ലു​ങ്കി​ന്‍റെ ഭി​ത്തി​യും വി​ണ്ടു​കീ​റി​യി​ട്ടു​ണ്ട്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top