Saturday, 25 Sep, 5.39 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്
"ക​ന​യ്യ എ​വി​ടെ​യും പോ​കി​ല്ല': വാ​ര്‍​ത്ത​ക​ള്‍ ത​ള്ളി സി​പി​ഐ ദേ​ശീ​യ നേ​തൃ​ത്വം

ന്യൂ​ഡ​ല്‍​ഹി: സി​പി​ഐ നേ​താ​വ് ക​ന​യ്യ​കു​മാ​ര്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​രു​മെ​ന്ന വാ​ര്‍​ത്ത​ക​ള്‍ ത​ള്ളി സി​പി​ഐ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡി. ​രാ​ജ. അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ വാ​ര്‍​ത്ത​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്ന് രാ​ജ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ക​ന​യ്യ കു​മാ​റി​ന്‍റെ കോ​ണ്‍​ഗ്ര​സ് പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച്‌ പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത​ക​ള്‍ തെ​റ്റാ​ണെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നും നേ​ര​ത്തെ പ്ര​തി​ക​രി​ച്ചി​രു​ന്നു.

ക​ന​യ്യ കു​മാ​റും രാ​ഷ​ട്രീ​യ ദ​ളി​ത് അ​ധി​കാ​ര്‍ മ​ഞ്ച് (ആ​ര്‍​ഡി​എ​എം) എം​എ​ല്‍​എ ജി​ഗ്നേ​ഷ് മേ​വാ​നി​യും ചൊ​വ്വാ​ഴ്ച കോ​ണ്‍​ഗ്ര​സി​ല്‍ ചേ​രു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്ന​ത്. ക​ന​യ്യ കു​മാ​റും ജി​ഗ്നേ​ഷ് മേ​വാ​നി​യും ക​ഴി​ഞ്ഞ​യാ​ഴ്ച രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു.

ക​ന​യ്യ കു​മാ​ര്‍ എ​ത്തി​യാ​ല്‍ യു​വാ​ക്ക​ളെ പാ​ര്‍​ട്ടി​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ല്‍. ദ​ളി​ത് രാ​ഷ്ട്രീ​യ​ത്തി​ലെ ശ​ക്ത​നാ​യ നേ​താ​വാ​യ ജി​ഗ്നേ​ഷ് നേ​തൃ​ത്വ​വു​മാ​യി ആ​ദ്യ​വ​ട്ട ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യെ​ന്നാ​ണ് വി​വ​രം.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top