Sunday, 23 Feb, 6.43 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
ക​ര്‍​ട്ട​നി​ട്ട സ​ര്‍​ക്കാ​ര്‍ വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രേ​യും ന​ട​പ​ടി വേ​ണം; ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്

കൊ​ച്ചി: റോ​ഡ് സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര-​സം​സ്ഥാ​ന മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ട്രാ​ന്‍​സ്പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി. യാ​ത്രാ​ബ​സ് രൂ​പ​മാ​റ്റം വ​രു​ത്തി സ്കൂ​ള്‍ ബ​സാ​ക്കി മാ​റ്റാ​ന്‍ അ​നു​മ​തി തേ​ടു​ന്ന അ​പേ​ക്ഷ അ​ധി​കൃ​ത​ര്‍ നി​ര​സി​ച്ച​തി​നെ​തി​രെ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണു സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ നി​ര്‍​ദേ​ശം.

നി​യ​മാ​നു​സൃ​ത​മ​ല്ലാ​ത്ത ലൈ​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​നു​വ​ദി​ക്ക​രു​ത്, ലൈ​റ്റു​ക​ള്‍​ക്കു പു​റ​മേ സി​ഗ്ന​ല്‍ ലൈ​റ്റു​ക​ളും റി​ഫ്ള​ക്ട​റു​ക​ളും ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം, ന​ന്പ​ര്‍ പ്ലേ​റ്റി​ലെ അ​ക്ക​ങ്ങ​ളും അ​ക്ഷ​ര​ങ്ങ​ളും സ്പ​ഷ്ട​വും വ്യ​ക്ത​വു​മാ​യി​രി​ക്ക​ണം, ന​ന്പ​ര്‍ പ്ലേ​റ്റി​ല്‍ മ​റ്റു ചി​ഹ്ന​ങ്ങ​ളോ ചി​ത്ര​ങ്ങ​ളോ പാ​ടി​ല്ല, വാ​ഹ​ന​ത്തി​ലെ അ​ക​ക്കാ​ഴ്ച മ​റ​യ്ക്കു​ന്ന ത​ര​ത്തി​ല്‍ ഗ്ലാ​സി​ല്‍ ക​ര്‍​ട്ട​നു​ക​ളോ സ്റ്റി​ക്ക​റു​ക​ളോ പാ​ടി​ല്ല. ഇ​ത്ത​ര​ത്തി​ലു​ള്ള സ​ര്‍​ക്കാ​ര്‍ വാ​ഹ​ന​മാ​ണെ​ങ്കി​ല്‍ പോ​ലും ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

വാ​ഹ​ന​ങ്ങ​ളു​ടെ രൂ​പ മാ​റ്റ​ത്തി​നും ഉ​പ​യോ​ഗ മാ​റ്റ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ളി​ല്‍ കൃ​ത്യ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ന​ല്‍​കി.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top