Saturday, 28 Nov, 1.00 am ദീപിക

കണ്ണൂര്‍
ക​രു​വ​ഞ്ചാ​ലി​ല്‍ മ​ഹാ​ശു​ചി​ത്വ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി

ക​രു​വ​ഞ്ചാ​ല്‍: ക​രു​വ​ഞ്ചാ​ല്‍ ടൗ​ണും പ​രി​സ​ര​വും ക​രു​വ​ഞ്ചാ​ല്‍ പു​ഴ​യും മാ​ലി​ന്യ​വി​മു​ക്ത മാ​ക്കു​ന്ന​തി​ന്‍റെ മി​ഷ​ന്‍ 2030 ക​രു​വ​ഞ്ചാ​ല്‍ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.
ന​ടു​വി​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്,കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, യൂ​ത്ത് വിം​ഗ്, ഹ​രി​ത കേ​ര​ള മി​ഷ​ന്‍, ടൗ​ണി​ലെ വി​വി​ധ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ള്‍, രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍, തൊ​ഴി​ലാ​ളി സ​മൂ​ഹം, മ​റ്റു വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രു​ടെ കൂ​ട്ടാ​യ്മ​യി​ലൂ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
മാ​ലി​ന്യ​മി​ല്ലാ​ത്ത തെ​ളി​നീ​രൊ​ഴു​കു​ന്നു പു​ഴ, പ്ലാ​സ്റ്റി​ക് വി​മു​ക്ത ക​രു​വ​ഞ്ചാ​ല്‍, ചെ​ടി​ക​ളും മ​ര​ങ്ങ​ളും ന​ട്ടു​വ​ള​ര്‍​ത്ത​ല്‍ എ​ന്നി​ങ്ങ​ളെ പ​ത്തു വ​ര്‍​ഷ​ത്തെ ദീ​ര്‍​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ഹ​രി​ത​കേ​ര​ള മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഇ.​കെ.‌​സോ​മ​ശേ​ഖ​ര​ന്‍ നി​ര്‍​വ​ഹി​ച്ചു. എ​ന്‍.​യു.​അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എ.​റ​ഹീം, കെ.​ടി.​തോ​മ​സ്, ആ​ര്‍.​ടി. ര​വീ​ന്ദ്ര​ന്‍, കെ.​പി.​നൗ​ഷാ​ദ്, പ്രി​ന്‍​സ് പ​യ്യം​പ​ള്ളി,ടോ​മി ജോ​സ​ഫ്,പി.​എ​സ്.​അ​ബ്ദു​ള്‍ മ​ജീ​ദ്,സി.​ജെ.​രാ​ജു, ജ ​യിം​സ് പു​ത്ത​ന്‍​പു​ര, ജ​മാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top