ന്യൂഡല്‍ഹി: ഇന്ത്യയിലെ രോഗികള്‍ക്കായി ഷീല്‍ഡ് മള്‍ട്ടി കാൻസർ ഡിറ്റക്ഷൻ ടെസ്റ്റ് ലഭ്യമാക്കുന്നതിനായി അപ്പോളോ ഹോസ്പിറ്റല്‍സുമായി പങ്കാളിത്തത്തില്‍ ഏർപ്പെട്ടതായി ഡൈഡസ് ലൈഫ് സയൻസസ് ലിമിറ്റഡ് അറിയിച്ചു.
ഒരൊറ്റ പരിശോധനയിലൂടെ ഒന്നിലധികം തരത്തിലുള്ള കാൻസറുകള്‍ ശരീരത്തില്‍ ഉണ്ടോയെന്ന് മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്ന അത്യാധുനിക ടെസ്റ്റാണ് ഷീല്‍ഡ്. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ബഹുരാഷ്ട്ര ഫാർമസ്യൂട്ടിക്കല്‍ കന്പനിയാണ് സൈഡസ്.
പ്രിസിഷൻ ഓങ്കോളജി മേഖലയിലെ പ്രമുഖ കന്പനായി ഗാർഡന്റ് ഹെല്‍ത്തുമായി ഏർപ്പെട്ട പ്രത്യേക കരാറിലൂടെ ഷീല്‍ഡ് മള്‍ട്ടി കാൻസർ ഡിറ്റക്ഷൻ (എംസിഡി) ടെസ്റ്റ് ഇന്ത്യയില്‍ ലഭ്യമാക്കാനുള്ള അവകാശം സൈഡസ് ലൈഫ് സയൻസസിനുണ്ട്.

