ടോക്കിയോ: നാട്ടിലേക്ക് പറക്കാനുള്ള ടീമിന്റെ ഉത്തരവ് നിരസിച്ച് ബെലാറസ് വനിതാതാരം ക്രിസ്റ്റീന ടിമാനോവ്സ്ക. ബെലാറസിലേക്ക് മടങ്ങുന്നതിന് പകരം പോളണ്ടില്‍ അഭയം തേടാനാണ് ശ്രമിക്കുന്നത്. 200 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുക്കാനിരിക്കേയാണ് താരത്തോട് നാട്ടിലേക്ക് മടങ്ങാന്‍ ബലാറസ് അധികൃതര്‍ ആവശ്യപ്പെടുന്നത്.

