Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരള സര്‍വകലാശാല സിൻഡിക്കേറ്റില്‍ യുഡിഎഫിന് മേല്‍ക്കൈ

കേരള സര്‍വകലാശാല സിൻഡിക്കേറ്റില്‍ യുഡിഎഫിന് മേല്‍ക്കൈ

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റില്‍ യുഡിഎഫിന് മേല്‍ക്കൈ. ഇടതു സർക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട ആറ് നോമിനികളെ പിൻവലിച്ച്‌ പുതുതായി ആറുപേരെ യുഡിഎഫ് സർക്കാർ നിയമിച്ചു.

സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ, ആലപ്പുഴയില്‍ പിണറായി വിജയനെതിരെ കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ മർദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജയ് ജൂവല്‍ കുര്യാക്കോസ് അടക്കം ആറു പേർക്കാണ് നിയമനം.

ഡിവൈഎഫ്‌ഐ നേതാവ് ഷിജു ഖാൻ അടക്കം ഇടതു സർക്കാരിന്റെ കാലത്ത് നിയമിച്ച ആറുപേരെയാണ് മാറ്റിയത്. കേരള മാതൃകയില്‍ കാലിക്കറ്റ് അടക്കമുള്ള സർവകലാശാല സിൻഡിക്കേറ്റിലും ഉടൻ സർക്കാർ നോമിനികളെ വയ്ക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika