കോട്ടയം: കേരള കത്തോലിക്കാ സഭയുടെ ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്മെന്റ് കമ്മീഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ തയാറാക്കിയ മൂന്നു വര്‍ഷത്തേക്കുള്ള കോവിഡ് അതിജീവന പ്രവര്‍ത്തന കര്‍മപദ്ധതി പ്രകാശനം ചെയ്തു. കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്മെന്റ് കമ്മീഷന് ചെയര്മാന് മാര്‍ ജോസ് പുളിക്കല്‍ പ്രകാശന കര്‍മം നിര്‍വഹിച്ചു.
കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ പദ്ധതി വിശദീകരിച്ചു.
കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ പദ്ധതി വിശദീകരിച്ചു.
ജോര്‍ജ് വെട്ടിക്കാട്ടില്‍, ഡോ. റൊമാന്‍സ് ആന്റണി, പരിസ്ഥിതി വിദഗ്ധന്‍ ഡോ. വി.ആര് ഹരിദാസ്, ഡോ. റെജീന മേരി, ഡോ.
ജോളി ജയിംസ്, ഡോ. കെ. ജി. റേ, എം. ജെ. ജോസ്, സിസ്റ്റര്‍ ജെസീന എസ്ആര്‍എ, പി.ജെ. വര്‍ക്കി എന്നിവരടങ്ങിയ വിദഗ്ധസമിതിയാണ് മാര്‍ഗരേഖയ്ക്ക് അന്തിമരൂപം നല്‍കിയത്.

