Saturday, 22 Feb, 12.31 am ദീപിക

എറണാകുളം
കി​ണ​റ്റി​ല്‍ വീ​ണ പ​ശു​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി

വാ​ഴ​ക്കു​ളം: ചു​റ്റു​മ​തി​ല്‍ ഇ​ല്ലാ​ത്ത കി​ണ​റ്റി​ല്‍ വീ​ണ പ​ശു​വി​നെ അ​ഗ്നി ര​ക്ഷാ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ര​ക്ഷ​പ്പെ​ടു​ത്തി. കാ​വ​ന മു​ത​കു​ന്നേ​ല്‍ ജോ​സി​ന്‍റെ പ​ശു​വാ​ണ് താ​ണി​ക്ക​ല്‍ തോ​മ​സ് വ​ര്‍​ഗീ​സി​ന്‍റെ പു​ര​യി​ട​ത്തി​ലെ കി​ണ​റ്റി​ല്‍ വീ​ണ​ത്.
പു​ര​യി​ട​ത്തി​ല്‍ മേ​യാ​ന്‍ കെ​ട്ടി​യി​രു​ന്ന പ​ശു​ക്ക​ളെ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് അ​ഴി​ക്കാ​നെ​ത്തി​യ​പ്പോ​ള്‍ ഒ​രു പ​ശു​വി​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. പ​ശു​വി​നാ​യി അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​മ്ബോ​ള്‍ വീ​ട്ടി​ലേ​ക്ക് മോ​ട്ടോ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ വെ​ള്ള​മെ​ടു​ക്കു​ന്ന​തി​ന് വൈ​കു​ന്നേ​ര​ത്തോ​ടെ കി​ണ​റി​ന​ടു​ത്തെ​ത്തി​യ തോ​മ​സാ​ണ് പ​ശു​വി​നെ കി​ണ​റ്റി​ല്‍ ക​ണ്ട​ത്. വെ​ള്ളം കു​റ​വാ​യ ഭാ​ഗ​ത്ത് ത​ല ഉ​യ​ര്‍​ത്തി നി​ല്‍​ക്കു​ക​യാ​യി​രു​ന്നു പ​ശു. ക​ല്ലൂ​ര്‍​ക്കാ​ട് അ​ഗ്നി​ര​ക്ഷാ സേ​ന​യെ​യും ഉ​ട​മ​സ്ഥ​നെ​യും ഉ​ട​നെ വി​വ​ര​മ​റി​യി​ച്ചു.​സ​മീ​പ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​ഗ്നി ര​ക്ഷാ സേ​നാം​ഗ​ങ്ങ​ള്‍ പ​ശു​വി​നെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ചു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top