Monday, 20 Jan, 1.02 am ദീപിക

എറണാകുളം
കിണറ്റില്‍വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷിച്ചു

പാ​റ​പ്പു​റം: കി​ണ​റ്റി​ല്‍ വീ​ണ പ​ശു​വി​നെ അ​ഗ്നി​ര​ക്ഷാ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ക​ര​യ്ക്കു​ക​യ​റ്റി. കാ​ഞ്ഞൂ​ര്‍ പാ​റ​പ്പു​റം വ​ല്ലം​ക​ട​വി​ല്‍ നെ​ടു​മ്ബു​റം ശി​വ​ന്‍റെ പ​ശു​വാ​ണ് തൊ​ട്ട​ടു​ത്തു താ​മ​സി​ക്കു​ന്ന ബ​ന്ധു​വാ​യ ബാ​ല​ക​ഷ്ണ​ന്‍റെ 35 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റ്റി​ല്‍ വീ​ണ​ത്.
കി​ണ​റ്റി​ല്‍ വെ​ള്ളം കൂ​ടു​ത​ലു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ പ​ശു​വി​ന് പ​രി​ക്കൊ​ന്നും പ​റ്റി​യി​ല്ല. ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കി​ണ​റി​ല്‍ പ​മ്ബ് സെ​റ്റ് സ്ഥാ​പി​ച്ചി​രു​ന്ന​തി​നാ​ല്‍ അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം വെ​ള്ളം പ​മ്ബ് ചെ​യ്ത​തു ക​ള​ഞ്ഞ​തു മൂ​ലം പ​ശു​വി​നും അ​ഗ്നി​ര​ക്ഷാ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും വെ​ള്ള​ത്തി​ല്‍ കാ​ലു​റ​പ്പി​ച്ചു നി​ല്‍​ക്കാ​ന്‍ ക​ഴി​ഞ്ഞു. മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കി​ണ​റി​ല്‍ ഇ​റ​ങ്ങി വ​ട​ങ്ങ​ളും മ​റ്റും ഉ​പ​യോ​ഗി​ച്ച്‌ ഏ​റെ പ​രി​ശ്ര​മി​ച്ചാ​ണ് പ​ശു​വി​നെ ക​ര​യ്ക്കു ക​യ​റ്റി​യ​ത്. 250 കി​ലോ​ളം തൂ​ക്ക​മു​ള്ള വ​ലി​യ പ​ശു​വാ​യി​രു​ന്നു കി​ണ​റ്റി​ല്‍ വീ​ണ​ത്. അ​ഗ്നി​ര​ക്ഷാ സേ​ന​യ്ക്കൊ​പ്പം നാ​ട്ടു​കാ​രും ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കു​ചേ​ര്‍​ന്നു.
അ​ങ്ക​മാ​ലി അ​ഗ്നി​ര​ക്ഷാ​സേ​ന അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സു​ബ്ര​ഹ്മ​ണ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ന്‍.​കെ. സോ​മ​ന്‍, ര​ജീ​ഷ് വാ​ര്യ​ര്‍, വി​ത്സ​ന്‍, ദാ​ര്‍​ഷ​ക്, ഉ​ദ​യേ​ന്ദ്ര എ​ന്നീ ഉ​ദ്യോ​ഗ​സ്ഥ​രും ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top