Monday, 16 Mar, 11.17 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
കൊ​റോ​ണ: യാ​ത്രാ​വി​ല​ക്ക് ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​ര്‍​ക്കും ബാ​ധ​കം

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ യാ​ത്രാ വി​ല​ക്ക് ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​ര്‍​ക്കും ബാ​ധ​കം. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ളാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം വ്യ​ക്ത​മാ​ക്കി​യ​ത്.

യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ രാ​ജ്യ​ങ്ങ​ള്‍, തു​ര്‍​ക്കി, ബ്രി​ട്ട​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്കാ​ണ് ഇ​ന്ത്യ​യി​ല്‍ പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ഈ ​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​ര്‍​ക്കും മാ​ര്‍​ച്ച്‌ 31വ​രെ രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ അ​നു​വാ​ദ​മി​ല്ല. വൈ​റ​സ് ബാ​ധ​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ് യാ​ത്രാ വി​ല​ക്കെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ലാ​വ് അ​ഗ​ര്‍​വാ​ള്‍ പ​റ​ഞ്ഞി​രു​ന്നു. ബു​ധ​നാ​ഴ്ച മു​ത​ലാ​ണ് വി​ല​ക്ക് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രി​ക.

ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളാ​യ യു​എ​ഇ, ഖ​ത്ത​ര്‍, ഒ​മാ​ന്‍, കു​വൈ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന​വ​ര്‍​ക്ക് 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top