Monday, 17 Feb, 12.57 am ദീപിക

എറണാകുളം
കൊ​റോണ : ഐ​സോ​ലേ​ഷ​ന്‍ വാര്‍ഡില്‍ ക​ഴി​ഞ്ഞിരുന്ന ര​ണ്ടു​ പേ​രെ​യും ഡി​സ്ചാ​ര്‍​ജ് ചെ​യ്തു

കൊ​ച്ചി: കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഐ​സോ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ര​ണ്ടു പേ​രെ​യും ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. അ​തേ​സ​മ​യം ക​ഴി​ഞ്ഞ 28 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ചൈ​ന​യി​ലെ രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച്‌ മ​ട​ങ്ങി​വ​ന്ന മൂ​ന്നു പേ​രോ​ടു​കൂ​ടി മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സ്വ​ന്തം വീ​ടു​ക​ളി​ല്‍ ത​ന്നെ ക​ഴി​യാ​ന്‍ ആ​രോ​ഗ്യ​വി​ഭാ​ഗം നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​തോ​ടെ ജി​ല്ല​യി​ല്‍ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 328 ആ​യി. ആ​രി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഒ​ന്നും ത​ന്നെ​യി​ല്ലെ​ന്ന് ആ​രോ​ഗ്യ​വി​ഭാ​ഗം അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ നി​ന്ന് ആ​ല​പ്പു​ഴ എ​ന്‍​ഐ​വി​യ്ക്ക് ഇ​ന്ന​ലെ ര​ണ്ട് സാ​മ്ബി​ളു​ക​ള്‍ കൂ​ടി അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ ഒ​ന്ന് പു​ന​പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​താ​ണ്.
അ​തി​നി​ടെ വീ​ടു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും 28 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ക്ക് നി​രീ​ക്ഷ​ണ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​മ്ബോ​ള്‍ ന​ല്‍​കു​ന്ന മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍​കി​ത്തു​ട​ങ്ങി. ഇ​തി​നാ​യി നി​രീ​ക്ഷ​ണ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ര്‍ അ​താ​ത് പ്ര​ദേ​ശ​ത്തെ സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ​സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. കൊ​റോ​ണ ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​ക്ക് ഇ​ന്ന​ലെ ആ​റു കോ​ളു​ക​ള്‍ ആ​ണ് ല​ഭി​ച്ച​ത്. യാ​ത്ര ചെ​യ്യു​മ്ബോ​ള്‍ സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍​ക​രു​ത​ലു​ക​ളെ​പ്പ​റ്റി​യും കൊ​റോ​ണ പ​ക​രു​ന്ന മാ​ര്‍​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​മാ​യി​രു​ന്നു പ്ര​ധാ​ന സം​ശ​യ​ങ്ങ​ള്‍.
ക​ണ്‍​ട്രോ​ള്‍ റൂ​മി​ലു​ള്ള മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രും കൗ​ണ്‍​സി​ല​ര്‍​മാ​രും ആ​ശ​ങ്ക​ക​ള്‍ അ​ക​റ്റു​ക​യും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യും ചെ​യ്തു. ക​ണ്‍​ട്രോ​ള്‍ റൂ​മി​ന്‍റെ സേ​വ​ന​ങ്ങ​ള്‍ ഇ​നി മു​ത​ല്‍ 0484 2368802 എ​ന്ന ന​മ്ബ​റി​ല്‍ മാ​ത്ര​മേ ല​ഭ്യ​മാ​വു​ക​യു​ള്ളൂ. രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ബോ​ധ​വ​ല്‍​ക്ക​ര​ണ ക്ലാ​സു​ക​ള്‍ തു​ട​രു​ക​യാ​ണ്. അ​മൃ​ത ഇ​ന്‍​സ്റ്റി​റ്റൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഇ​ന്ന​ലെ പ്ര​ത്യേ​കം ബോ​ധ​വ​ല്‍​ക്ക​ര​ണ ക്ലാ​സ് ന​ട​ത്തി.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top