Friday, 18 Oct, 1.07 am ദീപിക

എറണാകുളം
കോ​ത​മം​ഗ​ലം മു​ന്‍​സി​ഫ് കോ​ട​തി ഉ​ദ്ഘാ​ട​നം നാ​ളെ

കോ​ത​മം​ഗ​ലം: കോതമംഗലം മു​ന്‍​സി​ഫ് കോ​ട​തി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 9.30ന് ​കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജ് ജ​സ്റ്റീ​സ് സി.​കെ. അ​ബ്ദു​ല്‍ റ​ഹീം നി​ര്‍​വ​ഹി​ക്കും. കോ​ത​മം​ഗ​ലം കോ​ട​തി അ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഹാ​ള്‍ ഉ​ദ്ഘാ​ട​നം ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി​യും കോ​ട​തി സ​മു​ച്ച​യ​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന മീ​ഡി​യേ​ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം പ്രി​ന്‍​സി​പ്പ​ല്‍ ഡി​സ്ട്രിക്‌ട് ആ​ന്‍ഡ് സെ​ഷ​ന്‍​സ് ജ​ഡ്ജി ഡോ. ​കൗ​സ​ര്‍ എ​ട​പ്പാ​ഗ​ത്തും ഉ​ദ്ഘാ​ട​നം ചെ​യ്യും.

ചീ​ഫ് ജു​ഡീ​ഷല്‍ മ​ജി​സ്ട്രേ​റ്റ് പ്രി​യ ച​ന്ദ്, ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റു​മാ​രാ​യ ടി.​ബി. ഫ​സീ​ല, എം.​എ​ന്‍. മ​നോ​ജ്, ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ മ​ഞ്ജു സി​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ സ​ലീം, ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ മു​ന്‍ പ്രി​സി​ഡ​ന്‍റു​മാ​രാ​യ പോ​ള്‍ ഡേ​വീ​സ്, എ​ല്‍​ദോ ജോ​ണ്‍, എം.​യു. സ​ജീ​വ​ന്‍, അ​ബൂ മൊ​യ്തീ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സി.​കെ. ജോ​ര്‍​ജ്ജ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി പി.​എ​സ്.​എ. ക​ബീ​ര്‍ ന​ന്ദി​യും പ​റ​യും. കോ​ത​മം​ഗ​ലം താ​ലൂ​ക്ക് പ​രി​ധി​യി​ല്‍​പ്പെ​ട്ട​തും മു​വാ​റ്റു​പു​ഴ മു​ന്‍​സി​ഫ് കോ​ട​തി​യി​ല്‍ നി​ല​വി​ലു​ള്ള​തു​മാ​യ സി​വി​ല്‍ വ്യ​വ​ഹാ​ര​ങ്ങ​ളും കോ​ത​മം​ഗ​ലം മു​ന്‍​സി​ഫ് കോ​ട​തി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top