Sunday, 22 Mar, 8.43 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
കോ​വി​ഡ്- 19: ജ​ന​താ ക​ര്‍​ഫ്യൂ നീ​ണ്ട​പോ​രാ​ട്ട​ത്തി​ന്‍റെ തു​ട​ക്ക​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ്- 19 വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ഹ്വാ​നം ചെ​യ്ത ജ​ന​താ ക​ര്‍​ഫ്യൂ വൈ​റ​സ് ബാ​ധ​യ്ക്കെ​തി​രാ​യ നീ​ണ്ട പോ​രാ​ട്ട​ത്തി​ന്‍റെ തു​ട​ക്ക​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ക​ര്‍​ഫ്യൂ അ​വ​സാ​നി​ച്ചെ​ന്നു ക​രു​തി രാ​ത്രി ഒ​ന്‍​പ​തി​നു ശേ​ഷം ആ​ളു​ക​ള്‍ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങേ​ണ്ട​തി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ആ​ളു​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും വീ​ടു​ക​ളി​ല്‍ തു​ട​രാ​ന്‍ ശ്ര​മി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ഓ​ര്‍​മ്മി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴു മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​തു വ​രെ ക​ര്‍​ഫ്യൂ ആ​ച​രി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്ത​ത്. സം​സ്ഥാ​ന​ങ്ങ​ള്‍ എ​ല്ലാം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​ത്തി​ന് പൂ​ര്‍​ണ പി​ന്തു​ണ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ക​ട​മ്ബോ​ള​ങ്ങ​ള്‍ അ​ട​ച്ചി​ട്ടും യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്കി​യും വീ​ടു​ക​ളി​ല്‍ ത​ന്നെ തു​ട​ര്‍​ന്നു​മെ​ല്ലാ​മാ​ണ് ജ​ന​ങ്ങ​ള്‍ ജ​ന​താ ക​ര്‍​ഫ്യൂ​വി​നൊ​പ്പം നി​ന്ന​ത്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top