Monday, 23 Mar, 11.56 pm ദീപിക

എറണാകുളം
കൊ​വി​ഡ് ചെ​യി​ന്‍ ബ്രേ​ക്ക​ര്‍ ഡോ​ട് കോം ​വെ​ബ്സൈ​റ്റ് നി​ര്‍​മി​ച്ചു

മൂ​വാ​റ്റു​പു​ഴ: നി​ര്‍​മ​ല കോ​ള​ജി​ലെ എ​ന്‍​സി​സി, യൂ​ത്ത് റെ​ഡ്‌​ക്രോ​സ് യൂ​ണി​റ്റു​ക​ള്‍ ചേ​ര്‍​ന്ന് കോ​വി​ഡ് വ്യാ​പ​ന​ത്തെ ത​ട​യു​ന്ന​തി​നും രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പി​നു​വേ​ണ്ടി കൊ​വി​ഡ് ചെ​യി​ന്‍ ബ്രേ​ക്ക​ര്‍ ഡോ​ട് കോം ​എ​ന്ന വെ​ബ്സൈ​റ്റ് നി​ര്‍​മി​ച്ചു ന​ല്‍​കി.
മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട​ന്‍റ് ആ​ശ വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ബ്സൈ​റ്റ് വ​ഴി ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ര്‍​ക്കും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നും രോ​ഗി​ക​ളെ നി​രീ​ക്ഷി​ക്കാ​നും സാ​ധി​ക്കും. വി​ദേ​ശ​ത്തു​നി​ന്നോ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നോ മ​റ്റും എ​ത്തി​യ​വ​രെ എ​ന്തെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ വെ​ബ്സൈ​റ്റ് വ​ഴി വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. ഫോ​ണ്‍ വി​ളി​ക​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കാ​ത്ത കാ​ര്യ​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തു​വാ​നും രോ​ഗി​യു​ടെ പ​രി​ച​ര​ണ​വി​വ​ര​ങ്ങ​ള്‍ സൂ​ക്ഷി​ക്കാ​നും വെ​ബ്സൈ​റ്റ് വ​ഴി സാ​ധി​ക്കും.
പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​ള്ള സ​ര്‍​ക്കാ​ര്‍ അ​റി​യി​പ്പു​ക​ളും ഈ ​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ജെ​യിം​സ് മാ​ത്യു, കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. റ​വ. ചെ​റി​യാ​ന്‍ കാ​ഞ്ഞി​ര​ക്കൊ​ന്പി​ല്‍, ബ​ര്‍​സാ​ര്‍ ഫാ. ​ഫ്രാ​ന്‍​സി​സ് ക​ണ്ണാ​ട​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​ബി​ന്‍ വി​ല്‍​സ​ണ്‍, അ​മ​ല്‍ ടോ​മി, അ​ജ​യ് കൃ​ഷ്ണ​ന്‍, ടോ​മി, ബി​ബി​ന്‍, വി​ഷ്ണു, എ​ല്‍​ദോ വ​ര്‍​ഗീ​സ്, സ​ഞ്ജു, ഉ​ണ്ണി, ഇ​യാ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top