Wednesday, 25 Mar, 4.31 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
കോ​വി​ഡ് മ​ര​ണം 19,000 ക​ട​ന്നു

മാ​ഡ്രി​ഡ്: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യേ​റ്റ് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 19,000 ക​ട​ന്നു. 19,602 പേ​രാ​ണ് കോ​വി​ഡ് 19 ബാ​ധ​യേ​റ്റ് ഇ​തു​വ​രെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. വൈ​റ​സ് സ​ര്‍​വ​നാ​ശം വി​ത​യ്ക്കു​ന്ന സ്പെ​യി​നി​ലും ഇ​റാ​നി​ലും ഇ​ന്നും മ​ര​ണ​നി​ര​ക്കി​ന് കു​റ​വി​ല്ല. സ്പെ​യി​നി​ല്‍ 443 മ​ര​ണ​ങ്ങ​ളും ഇ​റാ​നി​ല്‍ 143 പേ​രു​മാ​ണ് ഇ​ന്ന് മ​രി​ച്ച​ത്.

ഇ​ന്ന​ത്തെ ക​ണ​ക്കു​ക​ള്‍ കൂ​ടി പു​റ​ത്തു​വ​ന്ന​തോ​ടെ മ​ര​ണ​നി​ര​ക്കി​ല്‍ ചൈ​ന​യെ പി​ന്ത​ള്ളി സ്പെ​യി​ന്‍ ര​ണ്ടാ​മ​താ​യി. 3,434 പേ​രാ​ണ് ഇ​തു​വ​രെ സ്പെ​യി​നി​ല്‍ മ​രി​ച്ച​ത്. ഇ​ന്ന് പു​തി​യ​താ​യി 5,552 കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഇ​റാ​നി​ല്‍ 2,077 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്. ഇ​ന്ന് 2,206 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

യൂ​റോ​പ്യ​ന്‍ രാ​ജ്യ​മാ​യ ബെ​ല്‍​ജി​യ​ത്തി​ല്‍ ഇ​ന്ന് 56 പേ​ര്‍ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ഇ​തോ​ടെ ഇ​വി​ടെ മ​ര​ണ​സം​ഖ്യ 178 ആ​യി. സ്വി​റ്റ്സ​ര്‍​ല​ണ്ടി​ലും ജ​ര്‍​മി​നി​യി​ലും ഇ​ന്ന് 13 പേ​ര്‍ വീ​തം മ​രി​ച്ചു. അ​മേ​രി​ക്ക​യി​ലും ചൈ​ന​യി​ലും ഇ​ന്ന് നാ​ല് മ​ര​ണ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. ലോ​ക​ത്താ​കെ ഇ​ന്ന് 712 കോ​വി​ഡ് ബാ​ധി​ത​ര്‍ മ​രി​ച്ചി​ട്ടു​ണ്ട്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top