Wednesday, 08 Jul, 6.06 am ദീപിക

ലേറ്റസ്റ്റ് ന്യൂസ്
കോ​വി​ഡ് രോ​ഗി​ക​ള്‍ കൂ​ടു​ന്നു; ഇ​സ്ര​യേ​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ രാ​ജി​വ​ച്ചു

ജ​റു​സ​ലം: ഇ​സ്ര​യേ​ലി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​തി​നി​ടെ ആ​രോ​ഗ്യ വ​കു​പ്പി​ലെ ഭ​ര​ണ​ത​ല​ത്തി​ലുംം പ്ര​തി​സ​ന്ധി. രോ​ഗി​ക​ക​ളു​ടെ എ​ണ്ണം ഉ​യ​ര്‍​ന്ന​തി​നു പി​ന്നാ​ലെ ആ​രോ​ഗ്യ വ​കു​പ്പി​നെ​തി​രെ വി​മ​ര്‍​ശ​ന​ങ്ങ​ളും ഉ​യ​ര്‍​ന്നി​രു​ന്നു.

പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ന്പേ പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന​ത​ട​ക്ക​മു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് ഉ​യ​ര്‍​ന്ന​ത്. ഈ ​വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ ഇ​സ്ര​യേ​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ രാ​ജി​വ​ച്ച​താ​ണ് പു​തി​യ പ്ര​തി​സ​ന്ധി. സി​ഗാ​ള്‍ സാ​ന്‍​ഡെ​സ്കി​യാ​ണ് ത​ന്‍റെ രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം നി​യ​ന്ത്രി​ച്ചു നി​ര്‍​ത്താ​നാ​യി​രു​ന്നു​വെ​ന്നും ക​ര്‍​ശ​ന​ നി​യ​ന്ത്ര​ണ​ങ്ങ​ളാ​യി​രു​ന്നു രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​തി​ന് കാ​ര​ണ​മാ​യ​തെ​ന്നും അദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ല്‍ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ഒ​റ്റ​യ​ടി​ക്ക് വി​പ​ണി​ക​ള്‍ തു​റ​ന്ന​തും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തീ​ര്‍​ത്തും ല​ഘൂ​ക​രി​ച്ച​തു​മെ​ല്ലാം വ​ന്‍ തി​രി​ച്ച​ടി ആ​യെ​ന്നും സി​ഗാ​ള്‍ സാ​ന്‍​ഡെ​സ്കി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ജി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

മു​ന്‍ മാ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന​വാ​ണ് ഉ​ള്ള​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 1,473 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. ഈ ​സ​മ​യ​ത്തി​നു​ള്ളി​ല്‍ എ​ട്ടു​പേ​ര്‍ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു. 32,222 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത്. 342 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top