കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡില്‍ അപ്രന്റിസ്ഷിപ്പിന് ഐടിഐ, വിഎച്ച്‌എസ്‌ഇ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
വിവിധ ട്രേഡ്/വിഷയങ്ങളിലായി 210 ഒഴിവുണ്ട്. ഒരുവർഷത്തേക്കാണ് പരിശീലനം.
അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കുന്നവർ കേരളത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം. അവസാന തീയതി: ഒക്ടോബർ 8.
ഐടിഐ ട്രേഡ് അപ്രന്റിസ്
ഒഴിവ്-205 (ഇലക്ട്രീഷ്യൻ-31, ഫിറ്റർ-23, വെല്‍ഡർ-31, മെഷിനിസ്റ്റ്-5, ഇലക്ട്രോണിക് മെക്കാനിക്-9, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്-8, ഡ്രാഫ്ട്സ്മാൻ-6 [മെക്കാനിക്-4, സിവില്‍ -2] പെയിന്റർ [ജനറല്‍/മറൈൻ]-5, മെക്കാനിക് മോട്ടോർ വെഹിക്കിള്‍-7, ഷീറ്റ് മെറ്റല്‍ വർക്കർ-23.
ഷിപ്റൈറ്റ് വുഡ്/കാർപെന്റർ/വുഡ്വർക്ക് ടെക്നീഷ്യൻ-12, മെക്കാനിക് ഡീസല്‍-7, പൈപ്പ് ഫിറ്റർ/പ്ലംബർ-23, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് [മെക്കാനിക്/ടെക്നീഷ്യൻ]1, മറൈൻ ഫിറ്റർ-14).
സ്റ്റൈപ്പെൻഡ്: 11,000 രൂപ. യോഗ്യത: പത്താംക്ലാസ് ജയവും ബന്ധപ്പെട്ട ട്രേഡിലുള്ള ഐടിഐ ജയവും (നാഷണല്‍ ട്രേഡ് സർട്ടിഫിക്കറ്റും). പ്രായം: 18.
ടെക്നീഷ്യൻ(വൊക്കേഷണല്‍) അപ്രന്റിസ്
ഒഴിവ്-5(അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ/അക്കൗണ്ട്സ് എക്സിക്യുട്ടീവ്-1, ബേസിക് നഴ്സിംഗ് ആൻഡ് പാലിയേറ്റീവ് കെയർ/ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്-1, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ്/ഓഫിസ് ഓപ്പറേഷൻ എക്സിക്യുട്ടീവ്-1, ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക് ടെക്നോളജി/ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻ -1, ഫുഡ് ആൻഡ് റെസ്റ്ററന്റ് മാനേജ്മെന്റ്/ക്രാഫ്റ്റ് ബേക്കർ-1).
സ്റ്റൈപ്പൻഡ്: 11,000 രൂപ. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുള്ള വൊക്കേഷണല്‍ ഹയർ സെക്കൻഡറി വിജയം. പ്രായം: 18.
തെരഞ്ഞെടുപ്പ്: യോഗ്യതാ മാർക്കിന്റെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവർക്ക് സർട്ടിഫിക്കറ്റ് പരിശോധന, മെഡിക്കല്‍ ഫിറ്റ്നസ് ടെസ്റ്റ് എന്നിവ നടത്തിയാകും അന്തിമമായ തെരഞ്ഞെടുപ്പ്.
അപേക്ഷ: ഓണ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www. cochinshipyard.in.

