കൊല്ലം: അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാന് സാധ്യതയുള്ളതിനാല് ജില്ലയിലെ പ്രഫഷനല് കോളജുകള് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും കളക്ടര് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.
അതേസമയം മുന്നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്ക്കും അഭിമുഖങ്ങള്ക്കും അവധി ബാധകമല്ല.
സംസ്ഥാനത്ത് അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയരുകയും സാധാരണ താപനിലയെക്കാള്‍ നാലര ഡിഗ്രിയിലധികം താപാനുഭവ വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.

