Monday, 26 Aug, 7.23 am ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
ലാ ​ലി​ഗ​യി​ല്‍ ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ര്‍​പ്പ​ന്‍ ജ​യം

ബാ​ഴ്സ​ലോ​ണ: ലാ ​ലി​ഗ​യി​ല്‍ ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ര്‍​പ്പ​ന്‍ ജ​യം. സൂ​പ്പ​ര്‍ താ​ര​ങ്ങ​ളാ​യ മെ​സി​യും സു​വാ​ര​സും ഇ​ല്ലാ​തെ ഇ​റ​ങ്ങി​യ ബാ​ഴ്സ 5-2ന് ​റ​യ​ല്‍ ബെ​റ്റി​സി​നെ കീ​ഴ​ട​ക്കി​യ​ത്. ഗ്രീ​സ്മ​ന്‍റെ ഇ​ര​ട്ട ഗോ​ളി​ലാ​യി​രു​ന്നു ബാ​ഴ്സ​യു​ടെ മി​ന്നും ജ​യം.

ആ​ദ്യ പ​കു​തി​യി​ല്‍ ഒ​രു ഗോ​ളി​ന് പി​ന്നി​ല്‍ നി​ന്ന ശേ​ഷ​മാ​യി​രു​ന്നു ബാ​ഴ്സ​യു​ടെ തി​രി​ച്ചു​വ​ര​വ്.​ കാ​ര്‍​ല​സ് പെ​രെ​സ്, ജോ​ര്‍​ദി ആ​ല്‍​ബ, വി​ദാ​ല്‍ എ​ന്നി​വ​രാ​യി​രു​ന്നു ബാ​ഴ്സ​ലോ​ണ​യു​ടെ മ​റ്റു സ്കോ​റേ​ഴ്സ്. ഇ​തി​ല്‍ വി​ദാ​ലി​ന്‍റെ ഗോ​ള്‍ ഗ്രീ​സ്മ​നാ​ണ് അ​സി​സ്റ്റ് ചെ​യ്ത​ത്. ലീ​ഗി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ബാ​ഴ്സ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top