Wednesday, 25 Mar, 6.00 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
ലോ​ക്ക് ഡൗ​ണ്‍: സെ​ന്‍​സ​സ് നീ​ട്ടി​വ​ച്ചു

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്ത് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നാ​ല്‍ സെ​ന്‍​സ​സ് നീ​ട്ടി​വ​ച്ചു. സെ​ന്‍​സ​സി​നു പു​റ​മേ ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ര്‍ ന​ട​പ​ടി​ക​ളും നീ​ട്ടി​വ​ച്ചു. കോ​വി​ഡ് പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം.

2021ലെ ​സെ​ന്‍​സ​സ് ര​ണ്ട് ഘ​ട്ട​മാ​യാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ആ​ദ്യ​ഘ​ട്ടം 2020 ഏ​പ്രി​ല്‍ മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ വ​രെ​യാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ര​ണ്ടാം​ഘ​ട്ടം 2021 ഫെ​ബ്ര​വ​രി ഒ​ന്‍​പ​ത് മു​ത​ല്‍ 28 വ​രെ​യുമാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഏ​പ്രി​ല്‍ ഒ​ന്നി​ന് ആ​ദ്യ​ഘ​ട്ടം ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് സെ​ന്‍​സ​സ് നീ​ട്ടി​വ​ച്ച​ത്. രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദാ​യി​രു​ന്നു ആ​ദ്യ​മാ​യി എ​ന്‍​പി​ആ​ര്‍-സെ​ന്‍​സ​സി​ല്‍ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ അ​ദ്ദേ​ഹം പൊ​തു​ജ​ന​ങ്ങ​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

സെ​ന്‍​സ​സി​ന്‍റെ ഭാ​ഗ​മാ​യി എ​ന്യു​മ​റേ​റ്റ​ര്‍​മാ​ര്‍ വീ​ടു​ക​ള്‍ തോ​റും സ​ന്ദ​ര്‍​ശി​ച്ച്‌ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത് വ​ലി​യ അ​പ​ക​ട സാ​ധ്യ​ത​യു​ണ്ടാ​ക്കു​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് ഏ​പ്രി​ല്‍ മു​ത​ല്‍ സെ​പ്റ്റം​മ്ബ​ര്‍ വ​രെ സെ​ന്‍​സ​സ് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്താ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top