Dailyhunt
ലോകകപ്പിന് ഫിലാഡല്‍ഫിയ ഫ്രീ യാത്ര

ലോകകപ്പിന് ഫിലാഡല്‍ഫിയ ഫ്രീ യാത്ര

ദീപിക 1 week ago

ഫിലാഡല്ഫിയ: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനായി ഫിലാഡല്ഫിയയില് എത്തുന്ന കാണികള്ക്ക് സൗജന്യ യാത്ര. ഫിലാഡല്ഫിയയില് ലോകകപ്പ് മത്സരം കാണാന് എത്തുന്ന ആരാധകര്ക്ക്, മത്സരത്തിന്റെ ഹാഫ് ടൈം മുതല് മത്സരം അവസാനിച്ച്‌ രണ്ട് മണിക്കൂര്വരെ ട്രെയ്നില് സൗജന്യ യാത്ര ലഭിക്കുമെന്ന് അധികൃതര് അറിയിച്ചു.

ന്യൂജഴ്സിയില് പബ്ലിക് ട്രാന്സിറ്റി ടിക്കറ്റിന് 150ഉം ബോസ്റ്റണില് റിട്ടേണ് ബസ് ടിക്കറ്റിന് 95 ഡോളറും വേണമെന്നിരിക്കേയാണ് ഫിലാഡല്ഫിയയില് സൗജന്യ യാത്ര പ്രഖ്യാപിച്ചിരിക്കുന്നത്.ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ച് മത്സരങ്ങള്ക്കും ഒരു പ്രീക്വാര്ട്ടര് പോരാട്ടത്തിനും ഫിലാഡല്ഫിയ വേദിയാകും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika