Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലുകാക്കൂ, നീയും! ബെല്‍ജിയൻ ജേഴ്സിയോട് വി‌ട പറഞ്ഞ് റൊമേലു ലുകാക്കു

ലുകാക്കൂ, നീയും! ബെല്‍ജിയൻ ജേഴ്സിയോട് വി‌ട പറഞ്ഞ് റൊമേലു ലുകാക്കു

ദീപിക 14 mins ago

ബ്രസല്സ്: രാജ്യാന്തര ഗോള് നേട്ടം സെഞ്ചുറിക്ക് അരികെ നില്ക്കേ, വിരമിക്കല് പ്രഖ്യാപിച്ച്‌ ബെല്ജിയം സൂപ്പര് സ്ട്രൈക്കര് റൊമേലു ലുകാക്കു.

യുവേഫ നേഷന്സ് ഫുട്ബോള് ഗ്രൂപ്പ് എ ഒന്നില് ഇറ്റലിക്ക് എതിരായ 4-1നു ജയത്തിനു പിന്നാലെയാണ് രാജ്യാവന്തര ഫുട്ബോളിനോട് ലുകാക്കു വിടപറഞ്ഞത്. മുപ്പത്തിമൂന്നാം വയസില്‍ ബെല്ജിയത്തിന്റെ ജഴ്സി ലുകാക്കു പിന്നിലുപേക്ഷിച്ചത് തികച്ചും അപ്രതീക്ഷിതമായി.

ബെല്ജിയത്തിനായി ഏറ്റവും കൂടുതല് ഗോള് നേടിയതിന്റെ റിക്കാര്ഡ് ലുകാക്കുവിനു സ്വന്തം. 135 മത്സരങ്ങളില്നിന്ന് 94 ഗോള് ബെല്ജിയം ജഴ്സിയില് ലുകാക്കു സ്കോര് ചെയ്തു. ഗോള് വേട്ടയില് രണ്ടാം സ്ഥാനത്തുള്ള കെവിന് ഡി ബ്രൂയിനു 41 ഗോള് മാത്രമേയുള്ളൂ എന്നതും ശ്രദ്ധേയം.

കാല്പന്തിലെ ഭീമന്

16 വര്ഷം നീണ്ട രാജ്യാന്തര കരിയറിനാണ് ലുകാക്കു വിരാമമിട്ടത്. കാല്പന്തു കളിത്തിലെ ഭീമനെന്ന വിശേഷണവും ലുകാക്കുവിനു സ്വന്തം. കാരണം, 1.91 മീറ്റര് (ആറ് അടി, മൂന്ന് ഇഞ്ച്) ഉയരുമുള്ള ലുകാക്കുവിന്റെ ശരീരഭാരം ഏകദേശം 93 കിലോഗ്രാമാണ്.

2010 ഫെബ്രുവരിയിലാണ് ലുകാക്കു ബെല്ജിയം സീനിയര് ടീമിലേക്ക് ആദ്യമായി എത്തിയത്. ക്രൊയേഷ്യക്കെതിരായ സൗഹൃദ മത്സരത്തിലൂടെ അരങ്ങേറ്റം നടത്തി. 2010 നവംബറില് റഷ്യക്കെതിരേയായിരുന്നു കന്നി രാജ്യാന്തര ഗോള്.

“ഈ 16 വര്ഷം ഞാന് ബെല്ജിയം ദേശീയ ടീമിനായി പൂര്ണമായി സമര്പ്പിച്ചു. ഒട്ടുമിക്ക സാഹചര്യങ്ങളിലൂടെയും കടന്നുപോയി. അതുല്യ പ്രതിഭകള്ക്കൊപ്പം കളിക്കാന് സാധിച്ചു. അതെന്നും ഓര്മയില് നില്ക്കും. എന്നില് വിശ്വാസമര്പ്പിച്ച എല്ലാ കോച്ചുമാര്ക്കും നന്ദിയര്പ്പിക്കുന്നു. ദേശീയ ടീമിനൊപ്പമുള്ള ഓരോ നിമിഷവും ഞാന് അതിയായി ആസ്വദിച്ചു.

ബെല്ജിയം ആരാധകരുടെ വിശ്വാസത്തിനും നന്ദിയര്പ്പിക്കുന്നു. നാലു ഫിഫ ലോകകപ്പിലും മൂന്നു യൂറോ കപ്പിലും ദേശീയ ടീമിനെ പ്രതിനിധീകരിക്കാന് സാധിച്ചത് അഭിമാന മുഹൂര്ത്തമാണ്. ഈ യാത്ര ഞാന് അവസാനിപ്പിക്കുന്നു. എല്ലാവര്ക്കും നന്ദി.’’- ലുകാക്കു വിരമിക്കല് അറിയിച്ചുകൊണ്ട് കുറിച്ചു.

യൂറോപ്പിലെ രണ്ടാമന്

രാജ്യാന്തര ഗോള് വേട്ടയില് ലോക ഫുട്ബോള് ചരിത്രത്തിലെ അഞ്ചാമന് എന്ന നേട്ടത്തോടെയാണ് ലുകാക്കു പടിയിറങ്ങുന്നത്. യൂറോപ്പില് ഏറ്റവും കൂടുതല് ഗോള് നേട്ടത്തില് പോര്ച്ചുഗല് ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാള്ഡോയ്ക്കു (146 ഗോള്) പിന്നില് രണ്ടാം സ്ഥാനവും ലുകാക്കുവിനു സ്വന്തം. റൊണാള്ഡോ, ലയണല് മെസി, അലി ദേയി, സുനില് ഛേത്രി എന്നിവര് മാത്രമാണ് രാജ്യാന്തര ഫുട്ബോളില് ലുകാക്കുവിനേക്കാള് കൂടുതല് ഗോള് ഇതുവരെ നേടിയിട്ടുള്ളതെന്നതും ചരിത്രം.

റൊണാള്ഡോ, മെസി എന്നിവര്ക്കു പിന്നാലെ 2026ല് മറ്റൊരു സൂപ്പര് താരംകൂടി രാജ്യാന്തര ഫുട്ബോളിനോടു വിടപറഞ്ഞു എന്നതാണ് ആരാധകരുടെ ദുഃഖം...

കൂടുതല്‍ രാജ്യാന്തര ഗോള്

താരം, രാജ്യം, മത്സരം, ഗോള്
ക്രിസ്റ്റ്യാനൊ റൊണാള്ഡോ | പോര്ച്ചുഗല് | 234 | 146
ലയണല് മെസി | അര്ജന്റീന | 208 | 126
അലി ദേയി | ഇറാന് | 148 | 108
സുനില് ഛേത്രി | ഇന്ത്യ | 157 | 95
റൊമേലു ലുകാക്കു | ബെല്ജിയം | 135 | 94

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika