Saturday, 21 Mar, 9.23 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
മ​ധ്യ​പ്ര​ദേ​ശി​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നു രാ​ജി​വ​ച്ച എം​എ​ല്‍​എ​മാ​ര്‍ ബി​ജെ​പി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: മ​ധ്യ​പ്ര​ദേ​ശി​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നു രാ​ജി​വ​ച്ച എം​എ​ല്‍​എ​മാ​ര്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ഡ്ഡ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ശേ​ഷ​മാ​ണ് എം​എ​ല്‍​എ​മാ​ര്‍ ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ രാ​ജി​വ​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് എം​എ​ല്‍​എ​മാ​രും കോ​ണ്‍​ഗ്ര​സ് വി​ട്ട​ത്. മ​ധ്യ​പ്ര​ദേ​ശി​ന്‍റെ വി​ക​സ​ന​ത്തി​നാ​യാ​ണ് ബി​ജെ​പി​ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് എം​എ​ല്‍​എ​മാ​ര്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന കാ​ര്യം അ​റി​യി​ച്ചു​കൊ​ണ്ട് സി​ന്ധ്യ ട്വീ​റ്റ് ചെ​യ്തു. മാ​ര്‍​ച്ച്‌ ഒ​ന്പ​തി​നാ​ണ് എം​എ​ല്‍​എ​മാ​ര്‍ കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നു രാ​ജി​വ​ച്ച​ത്. ഇ​തേ​തു​ട​ര്‍​ന്ന് ന്യൂ​ന​പ​ക്ഷ​മാ​യ ക​മ​ല്‍​നാ​ഥ് സ​ര്‍​ക്കാ​രി​ന്, ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​കാ​തെ രാ​ജി​വ​യ്ക്കേ​ണ്ടി​വ​ന്നി​രു​ന്നു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top