Saturday, 21 Sep, 1.37 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
മ​ഞ്ചേ​ശ്വ​ര​ത്ത് സു​രേ​ന്ദ്ര​ന്‍ ത​ന്നെ‍?; കു​മ്മ​നം മ​ത്സ​രി​ക്ക​ണോ എ​ന്ന് പാ​ര്‍​ട്ടി തീ​രു​മാ​നി​ക്കു​മെ​ന്ന് ശ്രീ​ധ​ര​ന്‍​പി​ള്ള

തി​രു​വ​ന​ന്ത​പു​രം: മ​ഞ്ചേ​ശ്വ​രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി കെ.​സു​രേ​ന്ദ്ര​ന്‍ ത​ന്നെ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന സൂ​ച​ന ന​ല്‍​കി പാ​ര്‍​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്.​ശ്രീ​ധ​ര​ന്‍​പി​ള്ള. സു​രേ​ന്ദ്ര​ന്‍റെ പേ​രാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​തെ​ന്നും എ​ന്നാ​ല്‍ പാ​ര്‍​ട്ടി ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ആ​രൊ​ക്കെ മ​ത്സ​രി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി​ല്ലെ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ മ​ത്സ​രി​ക്ക​ണ​മോ എ​ന്ന കാ​ര്യം പാ​ര്‍​ട്ടി തീ​രു​മാ​നി​ക്കു​മെ​ന്നും ശ്രീ​ധ​ര​ന്‍​പി​ല്ള കൂ​ട്ടി​ച്ചേ​ര്‍​ത്തി​രു​ന്നു. മ​ഞ്ചേ​ശ്വ​ര​ത്ത് ഇ​നി മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് കെ.​സു​രേ​ന്ദ്ര​ന്‍ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍ സ്ഥാ​നാ​ഥി​യാ​യി പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നു​മാ​യി​രു​ന്നു സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞി​രു​ന്നു. 2011ലും 2016​ലും മ​ഞ്ചേ​ശ്വ​ര​ത്ത് നി​ന്ന് നി​യ​മ​സ​ഭ​യി​ലേ​ക്ക് സു​രേ​ന്ദ്ര​ന്‍ മ​ത്സ​രി​ച്ചി​രു​ന്നു.

2016ല്‍ ​മു​സ്‌​ലീം ലീ​ഗ് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന പി.​ബി.​അ​ബ്ദു​ള്‍ റ​സാ​ക്കി​നോ​ട് വെ​റും 89 വോ​ട്ടി​നാ​ണ് സു​രേ​ന്ദ്ര​ന്‍ പ​രാ​ജ​യ​പ്പെ​ട്ട​ത്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന് ആ​രോ​പി​ച്ച്‌ സു​രേ​ന്ദ്ര​ന്‍ പി​ന്നീ​ട് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍, അ​ബ്ദു​ള്‍ റ​സാ​ക്കി​ന്‍റെ മ​ര​ണ​ത്തേ​ത്തു​ട​ര്‍​ന്ന് കേ​സ് പി​ന്‍​വ​ലി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് സു​രേ​ന്ദ്ര​ന്‍ കോ​ട​തി​യെ അ​റി​യി​ക്കു​ക​യും ഇ​തി​ന്‍​പ്ര​കാ​രം കോ​ട​തി കേ​സ് ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top