Wednesday, 05 Aug, 1.16 am ദീപിക

കേരളം
മ​ണി​മ​ല​യാ​റ്റി​ല്‍ കാ​ണാ​താ​യ ര​ണ്ട് യു​വാ​ക്ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

തി​​രു​​വ​​ല്ല: ക​​ഴി​​ഞ്ഞ ദി​​വ​​സം കു​​റ്റൂ​​ര്‍ റെ​​യി​​ല്‍​​വേ പാ​​ല​​ത്തി​​നു സ​​മീ​​പ​​ത്തു നി​​ന്നും മ​​ണി​​മ​​ല​​യാ​​റ്റി​​ല്‍ ഒ​​ഴു​​ക്കി​​ല്‍​​പെ​​ട്ടു കാ​​ണാ​​താ​​യ കു​​റ്റൂ​​ര്‍ പാ​​റ​​യി​​ല്‍ ഷാ​​ജി ഏ​​ബ്ര​​ഹാ​​മി​​ന്‍റെ മ​​ക​​ന്‍ ജി​​ബി​​ന്‍ ഷാ​​ജി (23), കു​​റ്റൂ​​ര്‍ ക​​ല​​യി​​ത്ര മാ​​ത്യു ഇ​​ട്ടി​​യ​​വ​​ര​​യു​​ടെ മ​​ക​​ന്‍ ജോ​​യ​​ല്‍ മാ​​ത്യു (22) എ​​ന്നി​​വ​​രു​​ടെ മൃ​​ത​​ദേ​​ഹ​​മാ​​ണ് ഇ​​ന്ന​​ലെ ക​​ണ്ടെ​​ത്തി​​യ​​ത്.

ഞാ​​യ​​റാ​​ഴ്ച രാ​​ത്രി ഏ​​ഴോ​​ടെ അ​​ഞ്ചം​​ഗ സം​​ഘം റെ​​യി​​ല്‍​​വേ പാ​​ല​​ത്തി​​നു സ​​മീ​​പ​​ത്തു നി​​ന്നും ഒ​​ഴു​​ക്കി​​ല്‍ അ​​ക​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. സം​​ഘ​​ത്തി​​ലെ ഒ​​രാ​​ള്‍ കാ​​ല്‍​​ക​​ഴു​​കു​​ന്ന​​തി​​നാ​​യി ന​​ദി​​യി​​ലിറ ങ്ങി​​യ​​പ്പോ​​ള്‍ വെ​​ള്ള​​ത്തി​​ല്‍ വീ​​ണ​​താ​​യും ര​​ക്ഷി​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ല്‍ മ​​റ്റു​​ള്ള​​വ​​രും ഒ​​ഴു​​ക്കി​​ല്‍​​പെ​​ട്ടു​​വെ​​ന്നു​​മാ​​ണ് പ​​റ​​യു​​ന്ന​​ത്. മൂ​​ന്നു​​പേ​​ര്‍ നീ​​ന്തി ര​​ക്ഷ​​പ്പെട്ടി​​രു​​ന്നു.

ജി​​ബി​​ന്‍ എ​​ന്‍​​ജി​​നിയ​​റിം​​ഗ് ബി​​രു​​ദ​​ധാ​​രി​​യാ​​ണ്. മാ​​താ​​വ്: ടി​​ന്‍​​സി. എ​​ക സ​​ഹോ​​ദ​​രി: അ​​ന്ന. സം​​സ്കാ​​രം ഇ​​ന്ന് നാ​​ലി​​ന് കു​​റ്റൂ​​ര്‍ സെ​​ന്‍റ് മേ​​രീ​​സ് ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്കാ പ​​ള്ളി​​യി​​ല്‍.
മെ​​ക്കാ​​നി​​ക്ക​​ല്‍ ഡി​​പ്ലോ​​മ വി​​ജ​​യി​​ച്ച ജോ​​യ​​ല്‍ വി​​ദേ​​ശ​​ത്ത് പോ​​കാ​​നി​​രി​​ക്ക​​വേ​​യാ​​ണ് മ​​ര​​ണം. മാ​​താ​​വ്: ജി​​ജി. ഏ​​ക സ​​ഹോ​​ദ​​രി: സൂ​​സ​​ന്ന.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top