മംഗലംഡാം: വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ മംഗലംഡാമിന്റെ ആറ് ഷട്ടറുകളും മുപ്പത്തഞ്ച് സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. ജലനിരപ്പ് ഉയര്‍ന്ന് തിങ്കളാഴ്ച മൂന്ന് ഷട്ടറുകള്‍ തുറന്നിരുന്നു. മലയോര മേഖലയില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ മുഴുവന്‍ ഷട്ടറുകളും തുറക്കുകയായിരുന്നു.
രാവിലെ അഞ്ച് സെന്റിമീറ്ററാണ് തുറന്നതെങ്കിലും ജലനിരപ്പ് കൂടിയതിനാല്‍ വൈകുന്നേരത്തോടു കൂടി 35 സെന്റിമീറ്റര്‍ ആക്കുകയായിരുന്നു.77.88 മീറ്റര്‍ പരമാവധി ജലനിരപ്പുള്ള മംഗലംഡാമില്‍ 77.45 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്.
നീരൊഴുക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ വെള്ളം വിടുന്നതിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ഇനിയും സാധ്യതയുണ്ട്.