തെലുങ്കാന: മംഗളൂരുവിന് സമീപം ബൈക്കംപാടി സൂറത്ത്കല്ലില്‍ സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തില്‍ മൂന്നുപേർ പിടിയില്‍.
മലയാളി ഉള്‍പ്പെടെയാണ് പിടിയിലായത്.
കണ്ണൂർ സ്വദേശി നിമില്‍, മടിക്കേരി സ്വദേശികളായ ഇർഷാദ്, മുസ്തഫ എന്നിവരാണ് പിടിയിലായത്. കേസില്‍ ആകെ 15 പ്രതികളാണുള്ളത്. പയ്യന്നൂരില്‍ സ്വർണക്കട നടത്തുന്ന മഹാരാഷ്ട്ര സ്വദേശി വികാസിനെയാണ് പ്രതികള്‍ കൊള്ളയടിച്ചത്.
വികാസിന്റെ പക്കല്‍ നിന്ന് 180 ഗ്രാം സ്വർണം പ്രതികള്‍ക്ക് കവർന്നിരുന്നു. മുപ്പത്തിയഞ്ച് ലക്ഷം രൂപ വില വരുന്ന 180 ഗ്രാം സ്വർണം നഷ്ടപ്പെട്ടെന്ന വികാസിന്റെ പരാതിയില്‍ പനമ്പൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.
മഹാരാഷ്ട്രയില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത് ഭാര്യക്കും മകനുമൊപ്പം തിരികെ വരികയായിരുന്നു വികാസ്. ഈ സമയം രണ്ട് ഇന്നോവ കാറുകളിലും കർണാടകയില്‍ രജിസ്റ്റർ ചെയ്ത ഒരു സ്വിഫ്റ്റ് കാറിലുമായി എത്തിയ ഏഴംഗ സംഘം വാഹനം തടഞ്ഞ് തട്ടിക്കൊണ്ടുപോകുകയായിരുന്നു.

