Thursday, 14 Jun, 3.36 pm

ലേറ്റസ്റ്റ് ന്യൂസ്‌
മഴക്കെടുതിയുണ്ടായ എല്ലാ സ്ഥലങ്ങളും സന്ദര്‍ശിച്ചില്ല; മന്ത്രിയെ വഴിയില്‍ തടഞ്ഞു

കണ്ണൂര്‍: മഴക്കെടുതിയുണ്ടായ എല്ലാം സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ മന്ത്രി എത്തിയില്ലെന്ന് ആരോപിച്ച്‌ നാട്ടുകാരുടെ പ്രതിഷേധം. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലാണ് സംഭവം. മേഖലയില്‍ മഴ കാരണം നാശമുണ്ടായ സ്ഥലങ്ങളില്‍ മന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ എല്ലാ മേഖലകളിലും മന്ത്രി എത്തിയില്ലെന്ന് ആരോപിച്ച്‌ ഒരു വിഭാഗം മന്ത്രിയെ വഴിയില്‍ തടഞ്ഞു. പിന്നീട് പോലീസ് സംരക്ഷണയിലാണ് മന്ത്രി സ്ഥലത്തു നിന്നും മടങ്ങിയത്.
Dailyhunt
Top