Friday, 14 Feb, 12.57 am ദീപിക

എറണാകുളം
മോ​ര്‍​ണിം​ഗ് സ്റ്റാ​ര്‍ ഹോം ​സ​യ​ന്‍​സ് കോ​ള​ജി​ല്‍ മെ​റി​റ്റ് ഡേ ​സം​ഘ​ടി​പ്പി​ച്ചു

അങ്കമാലി: പാ​ഠ്യ-പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ല്‍ യൂ​ണി​വേ​ഴ്സി​റ്റി ദേ​ശീ​യ അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ത്തി​ല്‍ മി​ക​വു പു​ല​ര്‍​ത്തി​യ വി​ദ്യാ​ര്‍​ഥി​നി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന​തി​നാ​യി മോ​ര്‍​ണിം​ഗ് സ്റ്റാ​ര്‍ ഹോം ​സ​യ​ന്‍​സ് കോ​ളജി​ല്‍ മെ​റി​റ്റ് ഡേ ​സം​ഘ​ടി​പ്പി​ച്ചു.
എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ കൗ​ണ്‍​സി​ല​ര്‍ സിസ്റ്റര്‍ ഡോ. എം.കെ. അ​ല്‍​ഫോ​ന്‍​സയു​ടെ അധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ബെ​ന്നി ബ​ഹ​നാ​ന്‍ എംപി മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. ച​ട​ങ്ങി​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സിസ്റ്റര്‍ ഡോ.​ എ.വി. റോ​സി​ലി സ്വാ​ഗ​തം പറഞ്ഞു. അ​ന്‍​വ​ര്‍ സാ​ദ​ത്ത് എംഎല്‍എ, പി​ടിഎ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​ഡി. ജോ​സ്, കോ​ള​ജ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ.യു. ഗ്രീ​ഷ്മ എ​ന്നി​വ​ര്‍ ആ​ശം​സ​കള്‍ അ​ര്‍​പ്പി​ച്ചു. പൂ​ര്‍​വവി​ദ്യാ​ര്‍ഥി​യാ​യ ഷെ​ര്‍​ലി​ന്‍ നാ​യ​രു​ടെ അ​നു​സ്മ​ര​ണാ​ര്‍​ഥം ബി​രു​ദ​ത​ല​ത്തി​ലെ മി​ക​ച്ച വി​ദ്യാ​ര്‍ഥി​ക്കു​ള്ള ഷെ​ര്‍​ലി​ന്‍ നാ​യ​ര്‍ മെ​മ്മോ​റി​യ​ല്‍ എ​ന്‍​ഡോ​വ്മെ​ന്‍റ് ജെ​സ്‌​സി​ല്‍ ജോ​ര്‍​ജി​ന് സ​മ്മാ​നി​ച്ചു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top