മൊണാക്കോ: മൊണാക്കോയില്‍ യുക്രെയ്ൻ ശതകോടീശ്വരനെ ലക്ഷ്യമിട്ട് നടന്ന ബോംബാക്രമണത്തില്‍ പ്രതി പുരുഷവേഷം ധരിച്ചെത്തിയ സ്ത്രീയെന്നു കണ്ടെത്തല്‍.
മുപ്പത്തിയൊന്പതുകാരിയായ അനസ്താസിയ ബെറെസോവ്സ്കയ്ക്കെതിരേയാണ് ഇന്റർപോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിത്.
ആക്രമണത്തിനു ശേഷം ഫ്രാൻസിലേക്കു കടന്ന യുവതി, അവിടെനിന്നു ജർമൻ രജിസ്ട്രേഷനിലുള്ള കാറില്‍ ഇറ്റലിയിലേക്കു കടക്കുകയായിരുന്നെന്ന് അധികൃതർ വ്യക്തമാക്കി. ആക്രമണത്തിനു പിന്നില്‍ ഒന്നിലധികം ആളുകളുണ്ടോയെന്നതു പരിശോധിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
യുക്രെയ്ൻ വംശജനായ പ്രമുഖ വ്യവസായി വാദിം യെർമോളയേവിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമം നടന്നത്. സ്ഫോടനത്തില്‍ യെർമോളയേവിനെ കൂടാതെ രണ്ടു പേർക്കും പരിക്കേറ്റിരുന്നു.

