Tuesday, 24 Mar, 11.53 pm ദീപിക

എറണാകുളം
മു​ന​ന്പം ഹാ​ര്‍​ബ​ര്‍ അ​ട​ച്ചു​പൂ​ട്ടി

ചെ​റാ​യി: കോ​വി​ഡ് ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്ന് മു​ന​ന്പം മാ​തൃ​കാ ഫി​ഷിം​ഗ് ഹാ​ര്‍​ബ​ര്‍ ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ അ​ട​ച്ചു​പൂ​ട്ടി. ഇ​ത് മു​ന്‍​കൂ​ട്ടി​യ​റി​ഞ്ഞ് ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ര്‍​പ്പെ​ട്ടി​രു​ന്ന ഭൂ​രി​ഭാ​ഗം ബോ​ട്ടു​ക​ളും തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ഹാ​ര്‍​ബ​റി​ല്‍ അ​ടു​ക്കു​ക​യും മ​ത്സ്യ​ങ്ങ​ള്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ ത​ന്നെ ഹാ​ര്‍​ബ​റി​ല്‍ ഇ​റ​ക്കി വി​ല്‍​പന ന​ട​ത്തു​ക​യും ചെ​യ്തു.
കു​ടു​ത, അ​യ​ല, ക​ണ്ണി​അ​യ​ല തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ളാ​യി​രു​ന്നു ഏ​റെ​യും. 25ല്‍ ​പ​രം ബോ​ട്ടു​ക​ളാ​ണ് ഹാ​ര്‍​ബ​റി​ല്‍ അ​ടു​ത്തി​രു​ന്ന​ത്. ഇ​നി​യും ചി​ല ബോ​ട്ടു​ക​ള്‍ എ​ത്താ​നു​ണ്ടെ​ങ്കി​ലും ഇ​വ ഹാ​ര്‍​ബ​റി​ല്‍ അ​ടു​ക്കി​ല്ല. മ​റ്റേ​തേ​ങ്കി​ലും ജെ​ട്ടി​ക​ളി​ല്‍ അ​ടു​ത്ത് മ​ത്സ്യം വി​ല്‍​ക്കും. മു​ന​ന്പ​ത്തെ മി​നി ഫി​ഷിം​ഗ് ഹാ​ര്‍​ബ​റും ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ അ​ട​ച്ചു​പൂ​ട്ടി.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top