Monday, 05 Feb, 1.32 am ദീപിക

എറണാകുളം
മു​ന​ന്പം മ​ത്സ്യ​മേ​ഖ​ല​യി​ല്‍ ഇന്ന് ഹ​ര്‍​ത്താ​ല്‍; അ​നു​ബ​ന്ധ​മേ​ഖ​ല​യും സ്തം​ഭി​ക്കും

ചെ​റാ​യി: മു​ന​ന്പ​ത്ത് മ​ത്സ്യ​ബ​ന്ധ​ന​മേ​ഖ​ല​യി​ലും അ​നു​ബ​ന്ധ​മേ​ഖ​ല​യി​ലും ഇ​ന്ന് ഹ​ര്‍​ത്താ​ലി​നാ​ഹ്വാ​നം. ഫി​ഷ​റീ​സ് സ്റ്റേ​ഷ​ന്‍ ആ​ക്ര​മി​ച്ച്‌ ബോ​ട്ടു​ക​ള്‍ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി എ​ന്നാ​രോ​പി​ച്ച്‌ ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ര​ക​ന്മാ​രെ​യും ബോ​ട്ടു​ട​മ​ക​ളെ​യും പ്ര​തി​ക​ളാ​ക്കി എ​ടു​ത്ത കേ​സ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും സം​ഭ​വ​ത്തി​ല്‍ ഉ​ന്ന​തത​ല അ​ന്വേ​ഷ​ണം വേ​ണമെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് വൈ​പ്പി​ന്‍-​മു​ന​ന്പം മ​ത്സ്യ​മേ​ഖ​ല സം​ര​ക്ഷ​ണ സ​മി​തി യോ​ഗ​മാ​ണ് ഹ​ര്‍​ത്താ​ലി​നാ​ഹ്വാ​നം ചെ​യ്തി​ട്ടു​ള്ള​ത്. ഓ​ഫീ​സ് അ​ടി​ച്ചു​പൊ​ളി​ച്ച​ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ന്നെ​യാ​ണെ​ന്നും സ​മ​ര​സ​മി​തി ആ​രോ​പി​ച്ചു.
നി​ല​വി​ലെ നി​യ​മ​ത്തി​നെ​തി​രേ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് ഒ​രു മ​ത്സ്യ​ബ​ന്ധ​ന​യാ​ന​ങ്ങ​ളും ക​ട​ലി​ല്‍ പോ​കി​ല്ല. ഹാ​ര്‍​ബ​റു​ക​ളി​ല്‍ മ​ത്സ്യം ഇ​റ​ക്കു​ക​യോ വി​ല്പ​ന ന​ട​ക്കു​ക​യോ ചെ​യ്യി​ല്ല. ഐ​സ്പ്ലാ​ന്‍റ് , പീ​ലിം​ഗ്ഷെ​ഡ് , മ​റൈ​ന്‍ വ​ര്‍​ക്ക് ഷോ​പ്പു​ക​ള്‍, യാ​ര്‍​ഡു​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​നു​ബ​ന്ധ മേ​ഖ​ല​ക​ളും പ്ര​വ​ര്‍​ത്തി​ക്കി​ല്ല.

വൈ​കു​ന്നേ​രം നാ​ലി​നു കോ​വി​ല​ക​ത്തും​ക​ട​വി​ല്‍ നി​ന്നും ചെ​റാ​യി ദേ​വ​സ്വം ന​ട​യി​ലേ​ക്ക് പ്ര​തി​ഷേ​ധ​മാ​ര്‍​ച്ച്‌ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. യോ​ഗ​ത്തി​ല്‍ ബോ​ട്ട് ഓ​ണേ​ഴ്സ് ആ​ന്‍​ഡ് ഓ​പ്പ​റേ​റ്റേ​ഴ്സ് കോ-​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​പി. ഗി​രീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ജെ.

ടോ​മി, നൗ​ഷാ​ദ് ക​റു​ക​പ്പാ​ട​ത്ത്, ബി​ജു​കു​മാ​ര്‍, കെ.​ബി. രാ​ജീ​വ്, ജാ​സ് മോ​ന്‍, സു​ധീ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top